പച്ച ചുരിദാറിൽ ക്യൂട്ട് ലുക്കിൽ ശ്രീനാഥിന്റെ വിവാഹത്തിൽ തിളങ്ങി ആരതി പൊടി ; റോബിൻ എവിടെയെന്ന് ആരാധകർ !!

ഗായകൻ ശ്രീനാഥ് വിവാഹിതനായി .സംവിധായകൻ സേതുവിന്റെ മകൾ അശ്വതിയാണ് വധു.നിരവധി താരങ്ങൾ വിവാഹത്തിന് പങ്കെടുത്തു.ജയറാം,ടോവിനോ,റഹ്മാൻ,മമത തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിന് പങ്കെടുത്തു.റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് പിന്നണി ഗായകനും പിന്നീട് സംഗീത സംവിധായകനുമായി മാറിയ താരമാണ് ശ്രീനാഥ്. ഐഡിയ സ്റ്റാര്‍ സിംഗറില്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഗായകരില്‍ ഒരാളായിരുന്നു ശ്രീനാഥ്.ഒരു കുട്ടനാടൻ ബ്ലോഗ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംഗീത സംവിധാനത്തിലേക്ക് കാലെടുത്തു വച്ച ശ്രീനാഥ് മലയാളികൾ എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന നിരവധി ഗാനങ്ങൾ കമ്പോസ് ചെയ്ത താരം കൂടിയാണ്.

മേയ് 26നായിരുന്നു അശ്വതിയുടെയും ശ്രീനാഥിന്റെയും വിവാഹനിശ്ചയം. ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാന്തര ബിരുദ വിദ്യാർഥിയാണ് അശ്വതി.വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ശ്രീനാഥ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. സംഗീതസംവിധാനത്തിലും ശ്രദ്ധേയ സാന്നിധ്യമാണ് ശ്രീനാഥ്. ഒരു കുട്ടനാടൻ ബ്ലോഗ്, സഭാഷ് ചന്ദ്രബോസ്, മേം ഹൂം മൂസ എന്നീ ചിത്രങ്ങള്‍ക്കു സംഗീതമൊരുക്കി.ശ്രീനാഥിന്റെയും അശ്വതിയുടെയും വിവാഹത്തിന് എത്തിയ ആരതി പൊടിയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പച്ച ചുരിദാറിൽ അതീവ സുന്ദരിയായാണ് ആരതി എത്തിയത്.റോബിൻ എവിടെ എന്നാണ് ആരാധകരുടെ ചോദ്യം.റോബിന്റെ ജന്മദിനം വലിയ ആഘോഷമായി നടത്തിയിരിക്കുകയാണ് ആരതി പൊടി.സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ഒപ്പം കേക്ക് മുറിച്ച് ആഘോഷമായാണ് ആരതി റോബിന്റെ പിറന്നാൾ ആഘോഷിച്ചത്. തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത പിറന്നാളായിരുന്നു ഇതെന്നാണ് റോബിൻ പറയുന്നത്.

Scroll to Top