ഞാൻ ഈ ഷോ ഇവിടെ വെച്ച് അവസാനിപ്പിക്കുകയാണ്, ബിഗ്ബോസ് മത്സരാർഥികളോട് രോക്ഷാകുലനായി മോഹൻലാൽ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ബിഗ്ബോസ് സീസൺ ഫൈവിന്റെ പ്രോമോ വീഡിയോ ആണ്. ആദ്യ എവിക്ഷൻ പ്രതീക്ഷിച്ച് ഇരുന്ന ദിനത്തിൽ ആണ് പ്രേക്ഷകരെയും മത്സരാർഥികളെയും ഞെട്ടിച്ച് കൊണ്ട് ഈ വിവരം എത്തുന്നത്.ഈസ്റ്റർ ദിനപ്രത്യേക ദിന എപ്പിസോഡ് ആണ് ഇത്. ഈസ്റ്റർ ദിനത്തിൽ ലാലേട്ടൻ ഇടാനുള്ള ഡ്രെസ്സിന്റെ കളർ എന്ത് വേണമെന്ന് മത്സരാർഥികളോട് അഭിപ്രായം ചോദിച്ചിരുന്നു.ഈസ്റ്റര്‍ ദിന ആഘോഷങ്ങള്‍ക്കിടയില്‍ നല്‍കിയ ഒരു ഗെയിം കളിക്കവെ മത്സരാര്‍ഥികള്‍ക്കിടയില്‍ വലിയ തര്‍ക്കം നടന്നതായാണ് പുറത്തെത്തിയ പ്രൊമോ വീഡിയോകളില്‍ നിന്ന് അറിയാനാവുന്നത്.

മോഹൻലാൽ മത്സരാർഥികളോട് പറയുന്നത് ഇങ്ങനെ,വളരെ സന്തോഷകരമായിട്ട് ഒരു ഈസ്റ്റര്‍ ദിവസം എത്രയോ മൈലുകള്‍ സഞ്ചരിച്ച് നിങ്ങളെ കാണാനായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. പക്ഷേ എനിക്ക് വളരെ സങ്കടകരമായ കാര്യങ്ങളായി മാറി. അതുകൊണ്ട് ഞാന്‍ ഈ ഷോ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ട് ലൈൻ കട്ട്‌ ചെയ്യൂ എന്ന് പറഞ്ഞു രോക്ഷാകുലനായി പറയുകയുണ്ടായി ലാലേട്ടൻ. ഈ വീഡിയോ കണ്ടിട്ട് എന്താകും ബിഗ്ബോസ് എന്നുള്ള ചോദ്യങ്ങൾ ആണ് പ്രേക്ഷകർ ഉന്നയിക്കുന്നത്

video

Scroll to Top