ആംസ്റ്റർഡാമിൽ വച്ച് പ്രണയം തോന്നിയവർ ഒന്ന് കൈ പൊക്കൂ, ഭാര്യയ്ക്ക് ഒപ്പം പ്രണയാർദ്രമായുള്ള ചിത്രം പങ്കുവെച്ച് ആസിഫ് അലി.

മലയാളികളുടെ യുവ താരങ്ങളിൽ ഇഷ്ട താരമാണ് ആസിഫ് അലി .പ്രേക്ഷക ശ്രദ്ധ നേടിയ ഋതു എന്ന ചിത്രത്തില്‍ ഒരു പ്രതിനായക സ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അഭിനയലോകത്തേക്കെത്തിയ നടനാണ് ആസിഫ്. ഇന്ന് ഒരു നടനെന്ന രീതിയില്‍ തനിക്കായൊരു സ്ഥലം മലയാളസിനിമയില്‍ കണ്ടെത്തിയിട്ടുണ്ട്. കക്ഷി അമ്മിണിപ്പിള്ള, ഉയരെ, കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച്‌ ആസിഫ് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയിരുന്നു.

കുറ്റവും ശിക്ഷയും ആണ് ആസിഫ് അലിയുടേതായി റിലീസ് പുതിയ ചിത്രം. ജൂലൈ 2ന് ചിത്രം തിയററുകളിൽ എത്തി.രാജീവ് രവിയാണ് സംവിധാനം.2013 മേയ് 26-നായിരുന്നു ആസിഫിന്റെയും തലശ്ശേരി സ്വദേശിനിയായ സമ മസ്‌റീന്റെയും വിവാഹം. ഈ ദമ്പതികള്‍ക്ക് ആദം അലി എന്ന മകനും ഹസ്രിന്‍ എന്നൊരു മകളുമുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഫോട്ടോസും വീഡിയോസുമെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് ആസിഫ് പങ്കുവെച്ച ഫോട്ടോസ് ആണ്.

ആംസ്റ്റർഡാം യാത്രയ്ക്കിടയിൽ പകർത്തിയ സമയോടൊപ്പമുള്ള തന്റെ മനോഹരമായ ഒരു ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത്.ഒരു തടാകത്തിന് അരികിൽ ‘ആംസ്റ്റർഡാമിൽ വച്ച് പ്രണയം തോന്നിയവർ ഒന്ന് കൈ പൊക്കൂ’ എന്ന കുറിപ്പോടെയാണ് ആസിഫ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top