ഹണിട്രാപ്പുമായി അശ്വതി അച്ചു,വിവാഹ വാഗ്ദാനം നൽകി 66 കാരനിൽ നിന്നും പണം ത ട്ടി യുവതി.

സമൂഹത്തിൽ വാഗ്ദാനങ്ങൾ നൽകി സോഷ്യൽ മീഡിയയിലൂടെ പണം ത ട്ടിയെടുക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്. പലപ്പോഴായി ഇത് പലതും പിടിക്കപെടുന്നതുമുണ്ട്. ഇപ്പോഴിതാ അശ്വതി അച്ചു എന്ന പ്രൊഫൈൽ വഴി വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ കേ സിൽ യുവതി അ റസ്റ്റിൽ ആയിരിക്കുകയാണ്.പൂവാർ പാമ്പുകാല സ്വദേശിയായ മധ്യവയസ്കനെയാണ് വിവാഹവാഗ്ദാനം നൽകി 40,000 രൂപ ത ട്ടിയെടുത്തത്.വയ്യാതെ ഇരിക്കുന്ന മകളെ നോക്കാമെന്നു പറഞ്ഞാണ് വിവാഹം വാഗ്ദാനം നടത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യ മ രണപെട്ടിരുന്നു.

അശ്വതിയ്ക്ക് കടം ഉണ്ടെന്നും അത് തീർത്താൽ മാത്രമേ വിവാഹം കഴിക്കാൻ പറ്റുള്ളൂ എന്നും പറഞ്ഞു വിശ്വസിപ്പിച്ചു.എന്നാൽ പണം വാങ്ങിയത്തിന് ശേഷം കടന്ന് കളയുക ആയിരുന്നു.കൂട്ടുപ്രതി ഇരുവൈക്കോണം സ്വദേശി മോഹനനു വേണ്ടി തിരച്ചിൽ തുടരുന്നു.പൊലീസിനെ വട്ടം ചുറ്റിക്കാൻ ശ്രമിച്ച അശ്വതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പ്രതി വാടകയ്ക്കു താമസിക്കുന്ന മുട്ടടയിലെ ഫ്ലാറ്റിൽ നിന്നാണ് അ റസ്റ്റ് ചെയ്തത്.മുൻപ് കൊല്ലം സ്വദേശിനിയുടെ ഫോട്ടോ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ പരാതിയിലാണ് ഇവർ ആദ്യം കുടുങ്ങുന്നത്.പിന്നീട് പല കേസുകളും അശ്വതിയ്ക്ക് എതിരായി വന്നിട്ടുണ്ട്.

Scroll to Top