പ്രസവത്തിനായി വീട്ടിൽ നിന്ന് ആശുപത്രിയിൽ എത്തുന്നത് വരെയുള്ള വിഡിയോ പങ്കുവെച്ച് അശ്വതി ; കൂടെ പുതിയ സന്തോഷ വാർത്തയും !!!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ മേഖലയിലൂടെ ആയിരുന്നു താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.അവതാരകയായി കഴിവ് തെളിയിച്ച അശ്വതി അടുത്തിടെയായിരുന്നു അഭിനയത്തിലേക്ക് ചുവടുവെച്ചത്.ദുബായിൽ റേഡിയോ ജോക്കിയായിട്ടാണ് അശ്വതി കരിയർ തുടങ്ങുന്നത് , പ്രവാസത്തിന്റെ ഇടയിൽ താരം എഴുത്ത് കാരിയായും മാറിയത്, താരം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌തിരുന്ന നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ കോമഡി സൂപ്പർ നെറ്റിലും അവതാരക ആയിരുന്നു അശ്വതി ശ്രീകാന്ത്.

ഫ്ലവേഴ്സ് ടിവിയിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് എന്നു പറയാം. ചക്കപ്പഴമെന്ന പരമ്പരയില്‍ ആശയായി വേഷമിടുന്നത് അശ്വതി ശ്രീകാന്താണ്.സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. അശ്വതി ശ്രീകാന്ത് വീണ്ടും അമ്മയായ സന്തോഷവാര്‍ത്ത ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്.

ഇപ്പോഴിതാ പ്രസവത്തിനായി ആശുപത്രിയിലക്കുള്ള തന്റെയുടെ വിഡിയോ പങ്കുവയ്ക്കുകയാണ് അശ്വതി ശ്രീകാന്ത്. തന്റെ യൂട്യൂബ് ചാനലായ ലൈഫ് അൺ എഡിറ്റഡിലാണ് വിഡിയോ പങ്കുവച്ചത്.ബാഗ് പായ്ക്കിങ്ങ് മുതൽ ആശുപത്രിയിലെത്തുന്നതു വരെയുള്ള നിമിഷങ്ങളാണ് വിഡിയോയിൽ കാണുന്നത് . കുഞ്ഞാവയുടെ കുഞ്ഞിക്കൈ ചേർത്തുപിടിച്ചുള്ള ചിത്രവും അശ്വതി ചേർത്തുവച്ചിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലായ ലൈഫ് അൺ എഡിറ്റഡിലാണ് വിഡിയോ പങ്കുവച്ചത്. ഇ സന്തോഷ വാർത്തക്കൊപ്പം അശ്വതിയെ തേടി മറ്റൊരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

2020 സംസ്ഥാന ടെലിവിഷൻ അവാർഡ്സില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അശ്വതി. തന്റെ ആദ്യ പരമ്പരയിലൂടെത്തന്നെ ഈ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് താരം. ‘സന്തോഷത്തിന്റെ എക്സ്‍ട്രാ ഡോസ്. എന്റെ സന്തോഷം നിറഞ്ഞ ദിനങ്ങളിലേക്ക് ഒന്നുകൂടെ’.– അശ്വതി കുറിച്ചു. ചക്കപ്പഴം എന്ന പരമ്പരയിലെ ആശ എന്ന കഥാപാത്രത്തിനാണ് പുരസ്കാരം.

Scroll to Top