കൺമണിയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി അശ്വതി ശ്രീകാന്ത് ; സന്തോഷം പങ്കുവെച്ച് താരം !!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ മേഖലയിലൂടെ ആയിരുന്നു താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.അവതാരകയായി കഴിവ് തെളിയിച്ച അശ്വതി അടുത്തിടെയായിരുന്നു അഭിനയത്തിലേക്ക് ചുവടുവെച്ചത്.ദുബായിൽ റേഡിയോ ജോക്കിയായിട്ടാണ് അശ്വതി കരിയർ തുടങ്ങുന്നത് , പ്രവാസത്തിന്റെ ഇടയിൽ താരം എഴുത്ത് കാരിയായും മാറിയത്, താരം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌തിരുന്ന നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ കോമഡി സൂപ്പർ നെറ്റിലും അവതാരക ആയിരുന്നു അശ്വതി ശ്രീകാന്ത്.

ചക്കപ്പഴമെന്ന പരമ്പരയില്‍ ആശയായി വേഷമിടുന്നത് അശ്വതി ശ്രീകാന്താണ്.സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ വർഷമാണ് അശ്വതിയുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി എത്തിയത്. അശ്വതി–ശ്രീകാന്ത് ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് കമല. പത്മയാണ് മൂത്ത മകൾ.

കമലയുടെ ഒന്നാം ജന്മദിനത്തോടനുബന്ധിച്ച് അശ്വതി പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.കമലയുടെ ആദ്യത്തെ ചിത്രങ്ങൾ മുതൽ ഇതു വരെയുള്ള ചിത്രങ്ങൾ ചേർത്തു വച്ച വിഡിയോയ്ക്കൊപ്പമാണ് അശ്വതി മകൾക്ക് ജന്മദിനാശംസകൾ നേർന്നത്.നിരവധി പേരാണ് ആശംസയുമായി എത്തിയത്.

Scroll to Top