ആതിര മാധവ് ആൺകുഞ്ഞിന് ജന്മം നൽകി, എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നന്ദി പറഞ്ഞ് താരം.

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ആതിര മാധവ്. ടെലിവിഷൻ അവതാരികയായി കരിയർ ആരംഭിച്ച ആതിര, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ‘കുടുംബവിളക്ക്’ എന്ന പരമ്പരയിലൂടെയാണ് മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറുന്നത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ മീര വാസുദേവ് അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രത്തിന്റെ മരുമകളായ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെയായിരുന്നു ആതിര മാധവ് അവതരിപ്പിച്ചിരുന്നത്.കുഞ്ഞതിഥിയുടെ വരവ് കാത്തിരിക്കുകയാണ് ആതിര മാധവ്. ഗര്‍ഭിണിയായതിന് ശേഷം ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതോടെയായിരുന്നു താരം കുടുംബവിളക്കില്‍ നിന്നും പിന്‍മാറിയത്.

വൈകാതെ തന്നെ താന്‍ വീണ്ടും അഭിനയ രംഗത്തേക്കെത്തുമെന്നും ആതിര വ്യക്തമാക്കിയിരുന്നു.ഗർഭിണിയായി 6 മാസം ആയപ്പോഴാണ് ആതിര പരമ്പരയിൽ നിന്ന് പിന്മാറിയത്. ഗർഭകാലത്തെ ഓരോ സന്തോഷങ്ങളും ആതിര സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യാറുണ്ട്. എട്ടാം മാസത്തിൽ നടത്തിയ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളളും വനിത ദിനത്തിൽ പങ്കുവെച്ചിരുന്നു.എന്നാൽ ഇപ്പോഴിതാ ആതിര അമ്മയായ വിവരമാണ് അറിയിക്കുന്നത്.ആൺകുഞ്ഞ് ആണ് ജന്മം നൽകിയത്.സമൂഹമാധ്യമത്തിലൂടെയാണ് താരം വിശേഷം പങ്കുവച്ചത്.

ഏപ്രിൽ നാലിന് ആയിരുന്നു പ്രസവം.ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്ഗ്രാം പോസ്റ്റാണ്.ആശുപത്രിക്കിടക്കയിൽ മകനെ എടുത്ത് ആതിര ഇരിക്കുന്നതും തൊട്ടടുത്ത് ഭർത്താവ് നിൽക്കുന്നതുമായ ചിത്രമാണ് പോസ്റ്റ്‌ ചെയ്തത്.ഞങ്ങളുടെ കുഞ്ഞ്. ആണ്‍കുട്ടിയാണ്. നിങ്ങൾ എല്ലാവരുടെയും സ്നേഹത്തിനും പ്രാർഥനയ്ക്കും നന്ദി’’ എന്നാണ് ചിത്രത്തിനൊപ്പം ആതിര കുറിച്ചത്.നിരവധി പേരാണ് ആതിരയ്ക്ക് ആശംസകളുമായി എത്തിയത്.

Scroll to Top