ഹൃദയത്തിലെ കുഞ്ഞുസെൽവ ആളൊരു പുപുലിയാണ്, ഇന്ത്യ ബുക്സ് റെക്കോർഡിലുണ്ട് ഈ മിടുക്കന്റെ പേര്.

വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ റൊമാന്റിക് ചലച്ചിത്രമാണ് ഹൃദയം.തീയേറ്ററുകളിൽ മികച്ച പ്രതികരണം ആണ് ലഭിച്ചത്.പ്രണവ് മോഹൻലാൽ നായകനാകുന്ന ഈ ചിത്രത്തിൽ നായിക കല്യാണി പ്രിയദർശനാണ്. ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകൾക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനാകുന്ന മൂന്നാമത്തെ ചിത്രമാണിത്. നാൽപതുവർഷങ്ങൾക്ക് ശേഷം തെന്നിന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്.

മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.നവാഗതനായ ഹിഷാം അബ്ദുൾ വഹാബ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. ഇപ്പോഴിതാ വൈറൽ ആകുന്ന വാർത്ത പ്രണവിനെയും കല്യാണിയുടെയും മകനായി അഭിനയിച്ച സെൽവത്തിന് ബുക്സ് ഓഫ് റെക്കോർഡിൽ ഇടംനേടി എന്നുള്ളതാണ്. സെൽവത്തിന്റെ യഥാർത്ഥ പേര് ആത്മീക് എന്നാണ്.അമൽ ഗിരീഷും ആതിരയുമാണ് ആത്മികിന്റെ മാതാപിതാക്കൾ.ഒരു വയസ് തികയുന്നതിന് മുൻപ് തന്നെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ആത്മിക് ഇടം നേടിയിരിക്കുകയാണ്. ഓർമ്മ ശക്തിയുടെ കാര്യത്തിൽ ആത്മിക് ആളൊരു പുപുലിയാണ്.

മൃഗങ്ങൾ, വാഹനങ്ങൾ തുടങ്ങി ഗ്രഹങ്ങൾ വരെ ഉൾപ്പെടുന്ന 20 വിഭാഗങ്ങളിലെ 300 ചിത്രങ്ങളുടെ പേരുകൾ തിരിച്ചറിഞ്ഞ് പറഞ്ഞതിനാണ് ആത്മികിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടാനായത്. റെക്കോർഡിൽ ഇടം പിടിക്കുമ്പോൾ ഒരു വയസും പത്ത് മാസവുമായിരുന്നു ആത്മികിന്റെ പ്രായം.500 ൽ കൂടുതൽ ചിത്രങ്ങളാണ് ഈ ചെറിയ പ്രായത്തിൽ റെക്കോർഡിന് വേണ്ടി കുഞ്ഞ് ആത്മിക് തിരിച്ചറിഞ്ഞത്. എന്നാൽ ചില ചിത്രങ്ങൾ മലയാള ഭാഷയിൽ ആയതിനാൽ അവ അവഗണിക്കപ്പെട്ടു. 500 നിന്ന് 300 ചിത്രങ്ങൾ തിരഞ്ഞെടുത്തു.

Scroll to Top