ഭയങ്കര സന്തോഷമുള്ള ദിവസം, സർപ്രൈസ് ഗിഫ്റ് ; ബാലയ്‌ക്കൊപ്പമുള്ള വിഡിയോ പങ്കുവച്ച് എലിസബത്ത്

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ്‌ ബാല. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ‘ബിഗ്‌ ബി’ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.2010 ഓഗസ്റ്റ് 27-ന് അദ്ദേഹം ഐഡിയ സ്റ്റാർ സിംഗർ-ഫെയിം മലയാളി ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചു. അവർക്ക് സെപ്തംബർ 2012-ൽ ജനിച്ച അവന്തിക എന്ന ഒരു മകളുണ്ട്. മൂന്നുവർഷം വേറിട്ട് താമസിച്ച ശേഷം 2019 ൽ ദമ്പതികൾ വിവാഹമോചനം നേടി.അഭിനയലോകത്ത് സജീവമായിരുന്നെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് താരം സോഷ്യൽ മീഡിയയിലെ വാർത്തായായി മാറിയത്.

താരത്തിന്റെ വിവാഹമോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒക്കെ നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു .രണ്ടാം വിവാഹം എലിസബതിനെയാണ് ചെയ്തത്. അതിന്റെ ഫോട്ടോസും വീഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എലിസമ്പത്തുമായുള്ള വീഡിയോകളും എല്ലാം തന്നെ ബാല പങ്കുവെക്കാറുണ്ട് ആയിരുന്നു. എന്നാൽ ഇതൊക്കെ പെട്ടെന്ന് ഇല്ലാതായപ്പോൾ വീണ്ടും വിവാഹമോചനം ആയോ എന്നൊക്കെ ചോദ്യങ്ങൾ വന്നു.വിവാഹമോചനത്തിന്റെ വാര്‍ത്ത പ്രചരിച്ചുവെങ്കിലും ഇതിലൊന്നും താരം പ്രതികരിച്ചിരുന്നില്ല.

എന്നാൽ ഇപ്പോഴിത വളരെ നാളുകൾക്ക് ശേഷം ഭാര്യ എലിസബത്തിനൊപ്പമുള്ള വിഡിയോ പങ്കുവെച്ചിരുന്നു ബാല.എലിസബത്ത് എന്നേക്കും എന്റേതാണ് എന്ന തലക്കെട്ടോടെയാണ് ഭാര്യ തിരിച്ച് വന്ന സന്തോഷം ബാല പ്രകടിപ്പിരിക്കുന്നത്. ഇപ്പോഴിതാ ബാലയ്ക്കൊപ്പമുള്ള പുതിയ വിഡിയോ പങ്കുവച്ച് ഭാര്യ എലിസബത്ത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ബാലയുമൊത്തുള വിഡിയോ പങ്കുവെച്ചത്.തനിക്കു കിട്ടിയ സർപ്രൈസ് ഗിഫ്റ്റ് ബാലയുമൊത്ത് പങ്കിടുകയാണ് എലിസബത്ത്.

‘‘എനിക്കൊരുപാട് സന്തോഷം തോന്നിയ ദിവസമാണ്. ഞാന്‍ എംബിബിഎസ് സ്റ്റുഡന്റ്സിന് ഓൺലൈൻ ട്യൂഷന്‍ എടുത്തിരുന്നു. അവരുടെ എക്‌സാമിന്റെ റിസല്‍ട്ട് വന്നു. എല്ലാവരും മികച്ച വിജയം സ്വന്തമാക്കി. ഇതെനിക്ക് ഒരു സ്റ്റുഡന്റ് ഗിഫ്റ്റായി കൊണ്ടുവന്നതാണ്.’’–വിഡിയോയിൽ എലിസബത്ത് പറയുന്നു.കിട്ടിയ സമ്മാനം പ്രേക്ഷകരെ കാണിക്കുന്നതിനിടെയാണ് ബാല വരുന്നത്.‘‘സത്യത്തിൽ പഠിപ്പിച്ച് കൊടുത്തത് ഞാനാണ്. പക്ഷേ, ഇവള്‍ക്കാണ് ഗിഫ്റ്റ് കിട്ടിയത്. ഇത് ഡോക്ടറും അത് ആക്ടറും.’’–ബാല പറഞ്ഞു. എലിബസത്തിനെ ഓർത്ത് ഓര്‍ത്ത് അഭിമാനം തോന്നുവെന്നും. തന്നെ സ്‌നേഹിക്കുന്ന എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇത്തരം സ്വീകാര്യതകളാണെന്നും ബാല പറയുന്നു.

Scroll to Top