അമ്മയ്ക്ക് ഒപ്പം കൊച്ചിയിലെ ഫ്ലാറ്റിലാണ്, തീരുമാനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ബാല.

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര നടനാണ്‌ ബാല. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ‘ബിഗ്‌ ബി’ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്‌, ഹീറോ, വീരം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.2010 ഓഗസ്റ്റ് 27-ന് അദ്ദേഹം ഐഡിയ സ്റ്റാർ സിംഗർ-ഫെയിം മലയാളി ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചു. അവർക്ക് സെപ്തംബർ 2012-ൽ ജനിച്ച അവന്തിക എന്ന ഒരു മകളുണ്ട്. മൂന്നുവർഷം വേറിട്ട് താമസിച്ച ശേഷം 2019 ൽ ദമ്പതികൾ വിവാഹമോചനം നേടി.അഭിനയലോകത്ത് സജീവമായിരുന്നെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് താരം സോഷ്യൽ മീഡിയയിലെ വാർത്തായായി മാറിയത്.

താരത്തിന്റെ വിവാഹമോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഒക്കെ നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു .രണ്ടാം വിവാഹം എലിസബതിനെയാണ് ചെയ്തത്. അതിന്റെ ഫോട്ടോസും വീഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എലിസമ്പത്തുമായുള്ള വീഡിയോകളും എല്ലാം തന്നെ ബാല പങ്കുവെക്കാറുണ്ട് ആയിരുന്നു. എന്നാൽ ഇതൊക്കെ പെട്ടെന്ന് ഇല്ലാതായപ്പോൾ വീണ്ടും വിവാഹമോചനം ആയോ എന്നൊക്കെ ചോദ്യങ്ങൾ വന്നു.വിവാഹമോചനത്തിന്റെ വാര്‍ത്ത പ്രചരിച്ചുവെങ്കിലും ഇതിലൊന്നും താരം പ്രതികരിച്ചിരുന്നില്ല. പിന്നെ സ്റ്റാര്‍ മാജിക് വേദിയില്‍ എത്തിയപ്പോള്‍ ലക്ഷ്മി നക്ഷത്രയും ഇതേക്കുറിച്ച് ചോദിച്ചു. ഇവിടെവച്ച് തനിക്ക് പറയാനുള്ളതെല്ലാം താരം പറഞ്ഞു.

ഇതിന് പിന്നാലെ ഫേസ്ബുക്കില്‍ വീഡിയോയിലെത്തി വേദിയില്‍ വച്ച് താന്‍ പറഞ്ഞതെല്ലാം സത്യമാണെന്നും നന്നായി ആലോചിച്ചു തന്നെയാണ് അതെല്ലാം പറഞ്ഞതെന്ന് ബാല പറഞ്ഞിരുന്നു.എന്റെ കൂടെ ഇപ്പോള്‍ അമ്മ മാത്രമാണ്.ഞാന്‍ ഒരു തീരുമാനം എടുത്തു , കള്ളം പറയുന്ന മാധ്യമങ്ങളോട് അത് തിരുത്തി പോയി പറയാന്‍ നില്‍ക്കില്ല. അങ്ങനെ പറഞ്ഞാല്‍ ഞാന്‍ അവരുടെ അടിമയായി പോകും. ഞാന്‍ ആരാണെന്ന് എനിക്കും എന്റെ കുടുംബത്തിനും അറിയാം. ഞാന്‍ മറ്റൊരുത്തന്റെ അടിമയാവാം പക്ഷേ എന്നെ സ്‌നേഹിക്കൂ ഞാന്‍ നിന്റെ അടിമയാവാം എന്നതാണ് എന്റെ തത്വം.

Scroll to Top