ഒരേയൊരു ഉപകാരം മാത്രം, ദിലീപ് കോടതിയിൽ കാണിച്ച ബാലചന്ദ്രകുമാറിന്റെ ഓഡിയോ പുറത്ത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ബാലചന്ദ്രകുമാറിനെതിരെ ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഓഡിയോ ആണ്.വാട്സാപ്പ് സന്ദേശമായാണ് ബാലചന്ദ്രകുമാര്‍ ഓഡിയോ അയച്ചതെന്ന് ദിലീപ് പറഞ്ഞു. ഓഡിയോയിൽ ബാലചന്ദ്ര കുമാർ പറയുന്നത് ഇങ്ങനെ,നമസ്കാരം സർ, ബാലുവാണ്. കാര്യങ്ങളൊന്നും വലിച്ചു നീട്ടുന്നില്ല. എല്ലാം നേരത്തെ സംസാരിച്ചിട്ടുണ്ടല്ലോ. എന്റെ ഈ വോയിസ് ക്ളിപ്പ് സാറിനെ ഭീ ഷണിപ്പെടുത്താനോ, വി ഷമിപ്പിക്കാനോ, അല്ലെങ്കിൽ മറ്റു ദു രുദ്ദേ ശപരമോ അല്ല. ഈ ക്ളിപ്പ് മറ്റാർക്കെങ്കിലും കൈ മാറുകയോ ഒന്നും വേണ്ട. ഇന്നലെ സാജിദിനെ വിളിച്ചപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സംസാരിച്ചത്. മദ്യപിച്ചിരുന്നെന്നു തോന്നുന്നു. പതിനഞ്ചു മിനിറ്റോളം ഞാൻ സംസാരിച്ചിട്ടും അദ്ദേഹംത്തിന്റെ ഒന്നും മനസിലായില്ലെന്നു തോന്നി.എന്തുവാണ് സംസാരിച്ചത് എന്നാണ് അവസാനം ചോദിച്ചത്.ഉത്തരവാദപ്പെട്ട ഒരാളോടല്ല ഇത്രയും നേരം സംസാരിച്ചതെന്നു അപ്പോൾ മനസിലായി.

എന്റെ പടം അനൗൺസ് ചെയ്യണമെന്നു ഞാൻ ആവശ്യപ്പെട്ടു. നടക്കില്ലെന്നു അദ്ദേഹം തീർത്തു പറഞ്ഞു. ഞാൻ സാറിനോടു കോടികളൊന്നും ചോദിച്ചിട്ടില്ലല്ലോ. പടം അനൗൺസ് ചെയ്യണമെന്നു മാത്രമല്ലേ ആവശ്യപ്പെട്ടുള്ളൂ. ഇല്ലെങ്കിൽ ഞാൻ പടം വിടാം. പക്ഷെ ഒരു ഉപകാരം ചെയ്യണം. ഞാൻ ഒരു വലിയ തുക കൊടുക്കാനുള്ള രണ്ടു സുഹൃത്തുക്കളുണ്ട്. ഒരാൾ അമേരിക്കയിലാണ്. ജീമോൻ ജോർജ്. സാർ ഓർക്കുന്നുണ്ടോ എന്നറിയില്ല. ജാക്ക് ഡാനിയേൽ ഷൂട്ടിനിടെ ഹോട്ടലിൽ വലിയ കുപ്പി മദ്യവുമായി സാറിനെ കാണാൻ വന്നിരുന്നു. ഒരു പ്രതിമ സമ്മാനവും നൽകി. അദ്ദേഹത്തിന് ഞാൻ പത്തര ലക്ഷം രൂപ കൊടുക്കാനുണ്ട്. പറഞ്ഞ സമയമെല്ലാം കഴിഞ്ഞു. ഈ സിനിമയുടെ എന്നു പറഞ്ഞാണ് ഇത്രയും നാൾ പിടിച്ചു നിന്നത്.

ഇറ്റലിയിലുള്ള ഒരു സുഹൃത്തിന്റെ അമ്മയിൽ നിന്നും എട്ടര ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. ഞാൻ വീട് പണിത സമയത്ത് വാങ്ങിയ തുകകളാണിത്. തിരിച്ചു കൊടുക്കാമെന്ന പ്രതീക്ഷയിലാണ് ഇതെല്ലാം വാങ്ങിയത്. ഇവരെല്ലാം എനിക്കെതിരെ കേസ് കൊടുക്കുമെന്ന അവസ്ഥയിൽ നിൽക്കുകയാണ്. ഇവർ രണ്ടു പേരും എന്നെ ഉറങ്ങാൻ സമ്മതിക്കുന്നില്ല. മാനസിക നില തെറ്റിയ അവസ്ഥയിലാണ് ഞാൻ. ഞാൻ പണം കൊടുക്കാനുള്ള ഈ രണ്ടു പേരോടു ദീലീപ്് ഒന്നു പറയണം, ബാലുവിന്റെ പടം ഉടൻ നടക്കും. നിങ്ങൾ അവനു കുറച്ച് സമയം നൽകണം. പടം നടന്നു കഴിഞ്ഞാൽ തരാനുള്ള പണം തരും. ഇത് വിഡിയോ കോൾ ചെയ്തു തന്നെ ദിലീപ് പറയണം. അപേക്ഷയാണ്. അവരുടെ നമ്പർ ഞാൻ തരാം. എനിക്കു കുറച്ചു നാൾ പിടിച്ചു നിൽക്കണം. അതുകൊണ്ട് ഇതൊന്നു ദിലീപ് സാർ പറയണം. വേറെ ആരു പറഞ്ഞാലും അവർ കേൾക്കില്ല. എനിക്ക് സിനിമ വേണ്ട. ഈ ഒരു ഉപകാരം മാത്രം മതി.

Scroll to Top