മാനസയെ അയാൾ വിവാഹം കഴിച്ചിരുന്നെങ്കിലും ഇത് തന്നെ സംഭവിക്കും, പെണ്ണായാലും ആണായാലും നിരീക്ഷിച്ചു കൊണ്ടിരിക്കണം : ഭാഗ്യലക്ഷ്മി

ഇൻസ്റ്റഗ്രാമിലൂടെ ആരംഭിച്ച സൗഹൃദം ഭീഷണിക്ക് വഴിമാറിയപ്പോൾ മാനസ ഒഴിഞ്ഞു മാറിയതാണ്.എല്ലാ കാര്യങ്ങളും വീട്ടിൽ പറയുകയും പോലീസിന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പുണ്ടാക്കുകയും ചെയ്തു. എന്നാൽ പോലീസിന് മുന്നിൽ എല്ലാം തലയാട്ടി സമ്മതിച്ച രഖിലിന് മനസിൽ പക വളരുകയായിരുന്നു. ആ പക കലാശിച്ചത് ദാരുണമായ കൊ ല പാ തകത്തിലും ആ ത്മ ഹ ത്യ യിലും.ഒന്ന് മുതൽ പ്ലസ്ടു വരെ കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു മാനസയുടെ പഠനം. അച്ഛൻ മാധവൻ വിരമിച്ച സൈനികനാണ്. നിലവിൽ കണ്ണൂർ ടൗണിലെ ഹോം ഗാർഡായി ജോലിചെയ്യുകയാണ് അദ്ദേഹം. പുതിയതെരു രാമഗുരു യു.പി. സ്കൂളിലെ അധ്യാപിക ബീനയാണ് മാനസയുടെ അമ്മ.മാനസയുടെ തിരോദാനത്തിൽ നിരവധി പേരാണ് അനുശോചനം അറിയിക്കുന്നത്. ഇപ്പോഴിതാ വൈറൽ ആകുന്നത് ഡബ്ബിങ് ആർട്ടിസ്റ്റ് ആയ ഭാഗ്യ ലക്ഷ്മിയുടെ വാക്കുകളാണ്. ഈ സംഭവത്തെപറ്റി പ്രതികരിക്കുകയാണ് താരം. ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ,

‍നമ്മെ സ്വാധീനിക്കുന്നത് കുറേയൊക്കെ സമൂഹവും സൗഹൃദവുമാണ്. സുഹൃത്തുക്കളെ കെട്ടിപ്പിടിക്കാൻ നമുക്ക് മടിയില്ല, പക്ഷേ സ്വന്തം അച്ഛനെയും അമ്മയെയും ഒന്ന് ചേർത്തുപിടിക്കാൻ ആര് തയാറാകും, ഇപ്പോഴത്തെ പെൺകുട്ടികളും ആൺകുട്ടികളും തയാറാകില്ല. മാതാപിതാക്കളും അതിനു യാറാകുന്നില്ല. ആ ഒരു ബന്ധം ഇപ്പോൾ ഇല്ലാതെ ആയിക്കൊണ്ടിരിക്കുന്നു.ഒരുപക്ഷേ ഈ പെൺകുട്ടിയെ ഇയാൾ എന്തെങ്കിലും പറഞ്ഞു സമാധാനിപ്പിച്ച് കോംപ്രമൈസ് ചെയ്തു വിവാഹം കഴിച്ചിരുന്നെങ്കിൽ ഒന്നോരണ്ടോ വർഷത്തിനിടെ ഈ പെൺകുട്ടി കൊ ല്ല പ്പെടും. ഏതെങ്കിലും രീതിയിൽ ഈ പെൺകുട്ടിയെ കൊ ല്ലുകയോ ആ ത്മ ഹ ത്യയുടെ വക്കിൽ എത്തിക്കുകയോ ചെയ്യും. എല്ലാത്തിന്റെയും തുടക്കം നമ്മുടെ വളർച്ചയിലാണ്. പെൺകുട്ടിയായാലും ആൺകുട്ടിയായാലും നമ്മൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കണം.ഇ പ്പോഴത്തെ കുട്ടികൾക്ക് എല്ലാത്തരം അറിവുമുണ്ട്. അച്ഛനെയും അമ്മയെയും അവർക്കു വേണ്ട, ഒന്നുകിൽ സുഹൃത്തുക്കൾ അല്ലെങ്കിൽ ഇന്റർനെറ്റ്. അച്ഛനും അമ്മയും മറ്റു കുടുംബാംഗങ്ങളും തമ്മിൽ വിവരകൈമാറ്റവും നടക്കുന്നില്ല.

Scroll to Top