സാരിയിൽ അതീവ സുന്ദരിയായി ഭാവന ; ഉൽഘാടന വേദിയിൽ ആരാധകർക്കൊപ്പം സെൽഫിയെടുത്ത് താരം !!

മലയാളികളുടെ മനസിൽ ഒരു പ്രത്യേക ഇടം നേടിയ നടിയാണ് ഭാവന. വിവാഹത്തോടെ മലയാള സിനിമയിൽ നിന്ന് കുറച്ച് കാലം നിൽക്കേണ്ടി വന്നെങ്കിലും ഇപ്പോൾ വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരികയാണ് താരം. മലയാള സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും ആരാധക സ്നേഹത്തിന് ഒട്ടും കുറവുണ്ടായിട്ടില്ല.സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. ശേഷം നിരവധി സിനിമകളിൽ സഹനടിയായും നായികയായുമൊക്കെ അഭിനയിക്കുകയുണ്ടായി. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

കന്നഡ സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു.2003ൽ വിജയമായിരുന്ന CID മൂസ, ക്രോണിക് ബാച്ചലർ” എന്നീ ചിത്രങ്ങളിലും ഭാവന അഭിനയിച്ചു.തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ച് തെന്നിന്ത്യയിൽ ഒട്ടാകെ ഒരുപാട് ആരാധകരെയും ഭാവന സ്വന്തമാക്കിയിട്ടുണ്ട്. “ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്” എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് വീണ്ടും വരുന്നത്.ഷറഫുദ്ദീനാണ് ഈ ചിത്രത്തില്‍ നായകനായി എത്തുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഭാവന.

തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇടയ്ക്ക് ഫോട്ടോഷൂട്ടുകളുമായും എത്താറുണ്ട്.ഇപ്പോഴിതാ താരത്തിന്റെ പുതിയ വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.പിങ്ക് സാരിയിൽ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്.പുളിമൂട്ടിൽ സിൽക്സിന്റെ ഉൽഘാടനത്തിന് എത്തിയതാണ് ഭാവന.നിരവധി പേരാണ് താരത്തെ കാണാഞായി എത്തിയത്.

Scroll to Top