ഭീഷ്മ നൂറ് കോടി ക്ലബ്ബിലേക്ക് എത്തുമോ, ഇല്ലയോ, പ്രേക്ഷകനെഞ്ചിടിപ്പ് കൂട്ടി മെഗാസ്റ്റാർ ചിത്രം.

മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഭീഷ്മപര്‍വ്വം വിജയം നേടി മുന്നോട്ട് കുതിക്കുന്നു.കേരളത്തിലെ ബോക്സ്ഓഫിസിൽ നിന്നും 75 കോടി വാരി മമ്മൂട്ടി–അമൽ നീരദ് ടീമിന്റെ ഭീഷ്മ പർവം. റിലീസ് ചെയ്ത് പതിനൊന്നാം ദിവസമാണ് ചിത്രം 40 കോടി കളക്ട് ചെയ്തത്. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 75 കോടി പിന്നിട്ടു. തമിഴിലെ പ്രശസ്ത ട്രേഡ് അനലിസ്റ്റ് കൗശിക് എല്‍.എം ആണ് കണക്കുകള്‍ പുറത്തുവിട്ടത്.റിലീസ് ചെയ്ത് ആദ്യ ദിനം തന്നെ ഭീഷ്മപര്‍വ്വം മൂന്ന് കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ചിത്രത്തിന് ഉണ്ടായിരുന്നത്.ഒരാഴ്ച കൊണ്ട് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഇനി ദുൽഖർ നായകനായ കുറുപ്പ്, മോഹൻലാൽ നായകനായ ലൂസിഫർ, പുലി മുരുകൻ എന്നിവ മാത്രമാണ് ആഗോള കളക്ഷൻ ചാർട്ടിൽ ഇതിനു മുന്നിലുള്ള മലയാള ചിത്രങ്ങൾ.

എൺപത്‌ കോടി ആഗോള ഗ്രോസ് നേടിയ കുറുപ്പിനെ മറികടന്നാൽ മലയാളത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ മൂന്നാമത് എത്താനും ഭീഷ്മക്കു സാധിക്കും. പക്ഷെ എല്ലാവരും ഉറ്റു നോക്കുന്നത് നൂറു കോടി എന്ന മാന്ത്രിക സംഖ്യയിൽ തൊടാൻ ഭീഷ്മക്കു കഴിയുമോ എന്നാണ്. ഓവർസീസ് റൺ ഏകദേശം അവസാനത്തോട് അടുക്കുന്ന ഈ ചിത്രത്തിന്റെ കേരളാ റണ്ണും അവസാന ഘട്ടത്തിൽ ആണ്. റൺ പൂർത്തിയാവുന്നതിന് മുൻപേ 20 കോടിയിൽ അധികം നേടാൻ ഇതിനു സാധിച്ചാൽ, മലയാള സിനിമയിലെ മൂന്നാമത്തെ മാത്രം നൂറു കോടി ചിത്രമായി ഭീഷ്മ പർവ്വം മാറും. ലൂസിഫറിനും കുറുപ്പിനും ശേഷം മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ അന്‍പത് കോടി ക്ലബ്ബില്‍ ഇടം നേടുന്ന മൂന്നാമത്തെ ചിത്രമാണ് ഭീഷ്മപര്‍വ്വം.

ഏരീസ് പ്ലെക്സ് എസ്എല്‍ സിനിമാസിന്റെ ഔദ്യോഗിക കണക്കിൽ ചിത്രത്തിന് ഏരീസില്‍ 14 ഷോകളാണ് ഉണ്ടായത്. അതിൽ 9.56 ലക്ഷം രൂപ നേടി . കേരളത്തിനകത്തും പുറത്തും ചിത്രം ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്.മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം തീയേറ്ററുകളിൽ മാർച്ച്‌ 3 ണ് റിലീസ് ആയി.തീയേറ്ററുകളിൽ ആരാധകരുടെ ആവേശതിരയാണ്.പ്രശസ്ത സംവിധായകൻ അമൽ നീരദ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന ഈ ചിത്രത്തിൽ നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്.

അമൽ നീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നതും. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രം ആയതു കൊണ്ട് തന്നെ ഭീഷ്മ പർവ്വത്തിൽ ഉള്ള പ്രേക്ഷക പ്രതീക്ഷ വളരെ വലുതായിരുന്നു.ചിത്രത്തില്‍ മൈക്കിള്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.മമ്മൂട്ടിക്കൊപ്പം നദിയാ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

Scroll to Top