ആള് അങ്ങ് പൊളിച്ചല്ലോ,സ്റ്റൈലൻ ഫോട്ടോഷൂട്ടുമായി ബിബിൻ ജോർജ്.

പ്രേക്ഷകർക്ക് പരിചിതമായ മലയാള ചലച്ചിത്ര അഭിനേതാവും തിരക്കഥാകൃത്തുമാണ് ബിബിൻ ജോർജ്.മിമിക്രി ആർട്ടിസ്റ്റ്, ടെലിവിഷൻ കോമഡി തിരക്കഥാകൃത്ത് എന്നീ നിലകളിൽ ബിബിൻ കരിയർ ആരംഭിച്ചു. കോമഡി കസിൻസ്, രസികരാജ, ബഡായ് ബംഗ്ലാവ് തുടങ്ങിയ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു.ടെലിവിഷൻ പരിപാടിയായ ബഡായ് ബംഗ്ലാവിൽ കോമഡി സ്കിറ്റുകൾ എഴുതി. നാദിർഷയുടെ ആദ്യ സംവിധാന സംരംഭമായ അമർ അക്ബർ അന്തോണി എന്ന ചിത്രത്തിന്റെ തിരക്കഥ വിഷ്ണു ഉണ്ണികൃഷ്ണനോടൊപ്പം തയാറാക്കി.

ബിബിൻ ജോർജും സിനിമയിൽ നായകനായിട്ടുണ്ട്. ‘ഒരു പഴയ ബോംബ് കഥയിൽ ബിബിൻ ആയിരുന്നു നായകൻ.മോഹൻലാലിനെ നായകനാക്കി ഇരുവരും ഒരു തിരക്കഥ എഴുതുന്നുവെന്ന് വാർത്തകൾ വന്നിരുന്നു.എന്നാൽ അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ബിബിൻ ജോർജ് ഒരു മേക്കോവറിലാണ്.ഏറ്റവും പുതിയ മേക്കോവർ ഫോട്ടോഷൂട്ട് കണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മാതൃഭൂമിയുടെ സ്റ്റാർ ആൻഡ് സ്റ്റൈലിന് വേണ്ടിയാണ് ബിബിൻ ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.അനുലാൽ ഫാഷൻ ഫോട്ടോഗ്രാഫിയാണ് ബിബിൻ ജോർജിന്റെ ഈ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ആദിത്യ സോണി എന്ന മോഡലും ഈ ഫോട്ടോഷൂട്ടിൽ ബിബിൻ ജോർജിന് ഒപ്പമുള്ളത്.ഇങ്ങനെയുള്ള ഫോട്ടോഷൂട്ട് ബിബിനിൽ നിന്ന് കണ്ടതിലുള്ള ഞെട്ടലിലാണ് ആരാധകർ. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top