കല്യാണസമയം ഉറങ്ങി പോയ വധു, ശല്ല്യപ്പെടുത്താതെ ചടങ്ങുകൾ നടത്തി വരൻ.

വിവാഹദിവസം എന്ന് പറയുന്നത് ഒരുപാട് ദിവസങ്ങളുടെ കഠിന പ്രയത്നം ആണ്. അത്തരത്തിൽ ആണ് ഇന്ന് കല്യാണങ്ങൾ ആഘോഷിക്കുന്നത്. ഒന്നിന് ഒന്ന് മികച്ചതായി ചെയ്യാനാണ് ഇന്നത്തെ ആളുകൾ ശ്രമിക്കുന്നത്. ആ തിരക്കിനിടയിൽ സമയത്ത് ആഹാരം കഴിക്കാനോ ഉറങ്ങാനോ സാധിക്കാതെ വരും. അത്തരത്തിൽ പറ്റുന്ന പല അബദ്ധങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

വിവാഹ ചടങ്ങുകൾ നടക്കുന്ന സമയം ഉറങ്ങുന്ന വധുവിനെയാണ് കാണുന്നത്.ക്ഷീണം മൂലം വിവാഹ വേദിയിലിരുന്ന് വധു ഉറങ്ങുന്നു, വരൻ മറ്റ് ചടങ്ങുകൾ തുടരുന്നു. രാത്രി ഏറെ വൈകി ആരംഭിച്ച ചടങ്ങുകൾ പുലർച്ചെയും തുടർന്നതോടെ ഉറക്കം പിടിച്ചു നിർത്താനാവാതെ വിവാഹ വേദിയിലിരുന്ന് ഉറങ്ങുകയാണ്. വധു തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ്‌ ചെയ്തത്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top