പ്രേക്ഷകരെ ആകാംക്ഷയിലാക്കി സിബിഐ അഞ്ചാം ഭാഗത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തു !!

പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘സിബിഐ 5. ചിത്രത്തെ കുറിച്ചുള്ള എല്ലാ വാർത്തകൾക്കും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകര്യത ലഭിക്കാറുണ്ട്.തലമുറകളെ ഹരംകൊള്ളിച്ച മലയാളത്തിന്റെ ‌എക്കാലത്തെയും പ്രിയപ്പെട്ട ചിത്രപരമ്പര, സിബിഐയുടെ അഞ്ചാം ഭാഗത്തിൽ ജഗതി ശ്രീകുമാറും ഉണ്ടാകുമെന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സി.ബി.ഐ യിലെ സേതുരാമയ്യർ. സി.ബി.ഐ. സീരിസിലെ അഞ്ചാമത്തെ ചിത്രം ചിത്രീകരണം ആരംഭിച്ചത്.ഇപ്പോഴിതാ സിബിഐ അഞ്ചാം ഭാഗത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തു. സിബിഐ 5 –ദ ബ്രെയിൻ എന്നാണ് ചിത്രത്തിന്റെ പേര്.

പതിനാറു വർഷങ്ങൾക്കുശേഷമാണ് മമ്മൂട്ടി സേതുരാമയ്യരായി എത്തുന്നത്.1988 ഫെബ്രുവരി 18നാണ് സിബിഐ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ പുറത്തിറങ്ങുന്നത്. താരനിരയില്‍ രമേഷ് പിഷാരടിയും ദിലീഷ് പോത്തനും ലിജോ പെല്ലിശ്ശേരിയുമുണ്ടെന്നതാണ് പ്രത്യേകത. സായികുമാര്‍, രഞ്ജിപണിക്കര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ പേരുകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍.

ഇത്തവണ സിബിഐ ടീമില്‍ സേതുരാമയ്യര്‍ക്കൊപ്പം ഉണ്ടാവുക രണ്ട് ലേഡി ഓഫീസേഴ്‌സ് ആവുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കെ. മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് എൻ.എൻ. സ്വാമി തിരക്കഥ എഴുതുന്നു.സംഗീതം ജേക്സ് ബിജോയ്, ക്യാമറ അഖിൽ ജോർജ്, പ്രൊഡക്‌ഷൻ കൺട്രോളർ അരോമ മോഹൻ.

Scroll to Top