തമിഴ് മരുമകനായി കാത്തുവെച്ചിരിക്കുന്നത് എന്താകും, ചന്ദ്രയുടെ വീട്ടിലേക്ക് ടോഷിന്റെ ആദ്യയാത്ര.

ഒരു സമയത്ത് മലയാള ടെലിവിഷൻ സിനിമ മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു ചന്ദ്ര ലക്ഷ്മൺ.സ്വത സിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് ചന്ദ്ര പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയത്.ടെലിവിഷനിലും സിനിമയിലും മിന്നിത്തിളങ്ങിയ ചന്ദ്ര പൃഥ്വിയുടെ നായികയായിട്ടായിരുന്നു ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയത്.സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനെ അവതരിപ്പിച്ചുകൊണ്ടാണ് സീരിയൽ പ്രേമികളുടെ മനസ്സിലേക്ക് താരം കുടിയേറുന്നത്വില്ലത്തിയായിട്ടാണ് താരം സ്‌ക്രീനിൽ നിറഞ്ഞതെങ്കിലും സ്വന്തം വീട്ടിലെ താരമായിട്ടാണ് ചന്ദ്രയെ മലയാളി പ്രേക്ഷകർ അംഗീകരിച്ചിട്ടുള്ളത്. ചന്ദ്ര ലക്ഷമണനും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം. വിവാഹ ശേഷം സുഹൃത്തുക്കൾക്കായി വിരുന്നും സംഘടിപ്പിച്ചിരുന്നു.സ്വന്തം സുജാത എന്ന സീരിയയിലെ കേന്ദ്രകഥാപാത്രങ്ങൾ ആണ് ഇവർ. അവർ ജീവിതത്തിലും ഒന്നിക്കാൻ സാധിച്ചു. ഇവരുടെ വിവാഹ ചിത്രങ്ങൽ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.വിവാഹ ശേഷവും ഇരുവരും വിശേഷങ്ങളും യൂട്യൂബ് വിഡിയോകളിലൂടെയും പങ്കുവെക്കാറുണ്ട്.അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച വീഡിയോ ആണ്.വിവാഹ ശേഷം ആദ്യമായി ചന്ദ്രയുടെ വീട്ടിലേക്ക് പോകുകയാണ് ഇരുവരും.ചെന്നൈയിലാണ് ചന്ദ്രയുടെ വീട്.മരുമകനായി തന്റെ അപ്പാവും അമ്മാവും എന്താണ് ഒരുക്കിവച്ചിരിക്കുന്നത് എന്നറിയാൻ ആകാംക്ഷയുണ്ടെന്ന് സാന്ദ്ര പറയുന്നു. ആദ്യമായിട്ട് ചന്തുവിന്റെ വീട്ടിലെത്തുമ്പോഴുള്ള സന്തോഷം തനിക്കും പ്രിയപ്പെട്ടതാണെന്ന് ടോഷ് പറയുന്നു. യാത്രയിലുടനീളം ചെന്നൈയുടെ മുക്കും മൂലയും സാന്ദ്ര ടോഷിന് പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്.വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്

Scroll to Top