‘ഞാൻ പുഞ്ചിരിക്കാൻ കാരണം നീ മാത്രമാണ്’;ചീരുവിന് പിറന്നാൾ ആശംസകൾ നേർന്ന് മേഘ്ന രാജ്!!

അധികം ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ മേഘ്ന രാജ്.തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു മേഘ്നയുടെ ഭർത്താവും നടനും കൂടിയായ ചിരഞ്ജീവി സർജയുടേത്. ഏറെ ഞെട്ടലോടെയാണ് നടന്റെ വിയോഗം ആരാധകർ ശ്രവിച്ചത്. ഇനിയും താരത്തിന്റെ വിയോഗം അംഗീകരിക്കാൻ മേഘ്ന രാജിനും കുടുംബാംഗങ്ങൾക്കും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ മ രിച്ചത്. ആ വേദനകളെ ഉള്ളിലൊതുക്കി മേഘ്ന നിറഞ്ഞു ചിരിക്കുന്നത് മകൻ മൂലമാണ്. കനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. ജൂനിയർ ചീരു എന്നായിരുന്നു കുട്ടിയെ ആരാധകർ വിളിച്ചിരുന്നത്. റായൻ എന്നാണ് കുട്ടിക്ക് നൽകിയിരിക്കുന്ന യഥാർത്ഥ പേര്.

‘സങ്കടപ്പെട്ടതിനെല്ലാം മറുപടിയായാണ് റായൻ വന്നത്. റായൻ രാജ് സർജ എന്നാണ് മോന്റെ മുഴുവൻ പേര്. രാജാവ് എന്നാണ് റായൻ എന്നതിനർഥം. ഒരു ദൈവവും എന്നെ തുണച്ചില്ല. ദൈവത്തോടു ഞാൻ പിണക്കമാണ്. എന്തിനാണ് എന്റെ കുഞ്ഞിന് അച്ഛനെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കിയത്.’- മേഘ്‌ന ഒരു അഭിമുഖത്തിൽ പറഞ്ഞു.ഇപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ഭർത്താവിന്റെ പിറന്നാൾ വിശേഷങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.കല്യാണ ദിവസത്തെ മനോഹരമായ ഒരു ചിത്രം പങ്കുവെച്ചാണ് ആശംസ അറിയിച്ചത്.

സോഷ്യൽ മീഡിയയിലൂടെ മേഘ്ന തന്റെ പ്രിയപ്പെട്ടവന് ജന്മദിനാശംസകൾ നേർന്ന് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹാപ്പി ബര്‍ത്ത് ഡേ മൈ ഹാപ്പിനെസ്സ്. എന്ത് തന്നെ ആയാലും, ആരായാലും… ഒന്നല്ല… രണ്ടല്ല… ഞാൻ പുഞ്ചിരിക്കുന്നതിന് കാരണം നീ മാത്രമാണ്, മൈ ഡിയറസ്റ്റ് ഹസ്ബന്‍ഡ് ചിരു, ഐ ലവ് യൂ എന്നാണ് മേഘ്‌ന കുറിച്ചത്.നിരവധി പേർ ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഹാപ്പി ബര്‍ത്ത് ഡേ അണ്ണാ മിസ് യൂ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

Scroll to Top