ഇതാണ് ഭാര്യ, ക്രിസ്റ്റ്യാനോയ്ക്ക് ക്രിസ്മസ് സമ്മാനമായി 7 കോടിയുടെ റോൾസ് റോയ്‌സ് സമ്മാനിച്ച് ഭാര്യ ജോർജിന.

പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ക്രിസ്മസ് സമ്മാനമായി 7 കോടിയുടെ റോൾസ് റോയ്‌സ് സമ്മാനിച്ച് ഭാര്യ ജോർജിന റോ‍ഡ്രിഗസ്.ക്രിസ്ത്യാനോ മക്കള്‍ക്കൊപ്പം പോര്‍ച്ചുഗലിലായിരുന്നു ക്രിസ്മസ് ആഘോഷം.അപ്പോഴാണ് ജോർജിന തന്റെ പ്രിയതമന് 7 കോടി രൂപയോളം വിലയുള്ള റോൾസ് റോയ്‌സ് ഡോൺ മോഡൽ സമ്മാനമായി നൽകിയത്. താരം തന്റെ കാറിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

വളരെ സന്തോഷത്തോടെ തനിക്ക് ലഭിച്ച സമ്മാനത്തെ കുറിച്ച് ക്രിസ്ത്യാനോ പറയുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.കാറിൽ കുടുംബത്തോടൊപ്പം സഞ്ചരിക്കുന്ന വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. മക്കൾക്ക് സമ്മാനമായി സൈക്കിലും ജോർജിന നൽകി.ഇന്‍സ്റ്റാഗ്രാം മോഡലായ ജോര്‍ജിന ഒരു പരസ്യത്തില്‍ നിന്ന് ഈടാക്കുന്നത് എട്ടരലക്ഷം യൂറോയാണ്.

ചരിത്രം കുറിച്ച് ലോകത്തിലെ ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സുള്ള ആദ്യവ്യക്തിയാണ് ക്രിസ്റ്റിയാനോ റൊണാൾഡോ.375 മില്യൺ ഫോളോവേഴ്‌സുള്ള ലയണൽ മെസ്സിയാണ് പട്ടികയിലെ രണ്ടാമത്തെ സെലിബ്രിറ്റി. അത്രയേറെ ആരാധകരാണ് താരത്തിന് ഉള്ളത്.താൻ റെക്കോർഡുകളെ പിന്തുടരുന്നില്ല, പകരം റെക്കോർഡുകൾ തന്നെ പിന്തുടരുന്നു എന്നാണ് താരം പറഞ്ഞിട്ടുള്ളത്.

Scroll to Top