സീരിയൽ താരം ദേവിക നമ്പ്യാർ വിവാഹിതയായി ; വിഡിയോ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദേവിക. ദേവിക നമ്പ്യാരും വിജയ് മാധവും വിവാഹിതരായി .ഇന്ന് രാവിലെ ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം.അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. സെറ്റ് സാരിയിൽ അതീവ സുന്ദരിയായാണ് താരം എത്തിയത്.

ടെലിവിഷൻ മേഖലയിലൂടെ ആണ് ദേവിക ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ദേവരാഗം സീരിയലിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഒരു ഊമയായ പെൺകുട്ടിയുടെ വേഷമായിരുന്നു താരം ഇതിൽ അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ധാരാളം അവസരങ്ങൾ താരത്തിന് ടെലിവിഷൻ മേഖലയിൽ നിന്നും ലഭിച്ചു. ഇന്ന് മലയാളം ടെലിവിഷൻ മേഖലയിൽ വളരെ സജീവമായ താരമാണ് ദേവിക.രാക്കുയില്‍ എന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു വരുന്നത്.

മഴവില്‍ മനോരമയില്‍ ആണ് ഈ പരമ്പര സംരക്ഷണം ചെയ്യുന്നത്. ഈ പരമ്പരയില്‍ തുളസി എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത്. വളരെ മികച്ച പ്രതികരണമാണ് ഈ പരമ്പരയിലെ കഥാപാത്രത്തിന് താരം നേടിക്കൊണ്ടിരിക്കുന്നത്. റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായാണു വിജയ് മാധവ് ശ്രദ്ധേയനാകുന്നത്. പിന്നീട് സംഗീതസംവിധാന രംഗത്ത് സജീവമാകുകയായിരുന്നു. ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന സംഗീത സംവിധായകരില്‍ ഒരാളാണ് വിജയ്.

Scroll to Top