ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ശർക്കരയിൽ തുലാഭാരം നടത്തി ദിലീപ്, താരത്തെ കാണാനും സെൽഫി എടുക്കാനും ആൾക്കൂട്ടം.

ചെട്ടികുളങ്ങര അമ്മയുടെ നടയിൽ ദർശനം നടത്തി ദിലീപ്.രണ്ട് ദിവസം മുൻപാണ് ദിലീപ് ചെട്ടികുളങ്ങര ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്ര ദര്‍ശനം നടത്തിയതിന് ശേഷം ഉണ്ട ശര്‍ക്കര കൊണ്ട് തുലാഭാരവും താരം നടത്തിയിരുന്നു. തുടർന്ന് താരം ക്ഷേത്രത്തിൽ ചാന്താട്ടം തുടങ്ങുന്നത് വരെ ശ്രീദേവി വിലാസം കണ്‍വന്‍ഷന്‍ സെന്റര്‍ ഓഫീസില്‍ വിശ്രമിക്കുകയും ചെയ്തു.അതേ സമയം ചെട്ടികുളങ്ങര ക്ഷേത്ര ഭരണ സമിതി ദിലീപിന് ഉപഹാരം സമ്മാനിച്ചു.താരം എത്തിയത് അറിഞ്ഞതോടെ നിരവധി പേരാണ് കാണാനും കൂടെ നിന്ന് സെൽഫി എടുക്കാനും കൂടിയത്.

വന്നവർക്ക് ഒപ്പം നിൽക്കാനും സെൽഫി എടുക്കാനും താരം ഒട്ടും മടിച്ചില്ല. ദിലീപിന്റെ ക്ഷേത്രതിൽ നിന്നുള്ള വീഡിയോകളും ഫോട്ടോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞിരിക്കുന്നു. ഫാൻസ് പേജുകളിൽ ദിലീപിന്റെ ഫോട്ടോസ് കൊണ്ടുള്ള ഒരു ആറാട്ട് തന്നെയാണ്. ദിലീപ് കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ടാണ് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചത്.തന്റെതായ ശൈലി കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ചു.

പതിനാറുവർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2014-ൽ മഞ്ജൂവാര്യരുമായുള്ള വിവാഹബന്ധവും നിയമപരമായി വേർപ്പെടുത്തിയ ദിലീപ് തുടർന്ന് 2016 നവംബർ 25-ന് മലയാള സിനിമാ നടിയായ കാവ്യാ മാധവനെ വിവാഹം ചെയ്തു.എന്നാൽ ദിലീപും കാവ്യയയും പൊതുചടങ്ങുകളിൽ പങ്കെടുക്കാറില്ല.രാമലീലയ്‌ക്ക് ശേഷം വീണ്ടും അരുൺ ​ഗോപി ചിത്രത്തിൽ അഭിനയിക്കുകയാണ് ദിലീപ്. തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് സിനിമയിൽ ദിലീപിന്റെ നായികയായി എത്തുന്നത്. ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമാണ് ഇത്. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

video

Scroll to Top