നടിയെ ആ ക്രമിച്ച കേ സിൽ മഞ്ജു വാര്യരെ ഇനിയും സാക്ഷിയാക്കരുതെന്ന സത്യവാങ്മൂലവുമായി ദിലീപ് സുപ്രീംകോടതിയിൽ.

നടിയെ ആ ക്രമിച്ച കേ സിൽ മഞ്ജു വാരിയരെ വീണ്ടും  സാക്ഷിയായി വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം കൊടുത്തു.24 പേജുള്ള സത്യവാങ്മൂലമാണ് ദിലീപ് കോടതിയിൽ സമർപ്പിച്ചത്. ഫെഡറൽ ബാങ്കിൽ ലോക്കർ തുറന്നതുമായി ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും,  സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭർത്താവിന്റെയും ശബ്ദം തിരിച്ചറിയുന്നതിനാണ് മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷൻ വിചാരണ കോടതിയെ സമീപിച്ചത്. 

ആവശ്യപ്പെട്ടത്.കാവ്യ മാധവന്റെ അച്ഛൻ മാധവനെയും അമ്മ ശ്യാമളേയും വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യുഷൻ ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും ദിലീപ് സത്യവാങ്മൂലത്തിൽ ആരോപിച്ചു.ഫെഡറൽ ബാങ്കിൽ ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനാണ് കാവ്യയുടെ പിതാവ് മാധവനെ  വിസ്തരിക്കണമെന്ന് പ്രോസിക്യുഷൻ ആവശ്യപ്പെട്ടത്.  സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിൽ വെള്ളിയാഴ്ച ജസ്റ്റിസ് ദിനേശ്മീരിൽ അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കും.

Scroll to Top