ഞാൻ വിജയിയായപ്പോൾ ചിരിക്കുന്ന ഒരു മുഖം പോലും ഉണ്ടായിരുന്നില്ല;റോബിനും ബ്ലെസ്ലിക്കും ഫാൻസുണ്ടെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു : ദിൽഷ

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ വിന്നര്‍ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പ് അവസാനിച്ചു.ചരിത്രത്തിലാധ്യമായി ഒരു പെൺകുട്ടി ടൈറ്റിൽ വിന്നറായിരിക്കുകയാണ്.ദില്‍ഷ പ്രസന്നനാണ് വിജയിയായത്. റണ്ണറപ്പ് ബ്ലസ്‍ലിയും.മൂന്നാം സ്ഥാനം റിയാസും കരസ്ഥമാക്കി. ലക്ഷ്മി പ്രിയക്കാണ് നാലാം സ്ഥാനം, ധന്യ മേരി വർഗീസ് അഞ്ചാം സ്ഥാനം സ്വന്തമാക്കി.ബ്ലെസ്ലി, റിയാസ്, ധന്യ, സൂരജ്, ലക്ഷ്മിപ്രിയ, ദില്‍ഷ എന്നിങ്ങനെ ആറ് പേരാണ് ഫൈനിലില്‍ ഉണ്ടായിരുന്നത്. അതില്‍ ടോപ് 3 ലിസ്റ്റില്‍ റിയാസ്, ബ്ലെസ്ലി, ദില്‍ഷ എന്നിവരായിരുന്നു. 50 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുന്നത്.17 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ മത്സരം 100 ദിവസങ്ങൾ നീണ്ട പോരാട്ടത്തിന് ഒടുവിൽ ആറ് പേരാണ് മത്സരത്തിന്റെ ഫൈനലിൽ എത്തിയത്.50 ലക്ഷം രൂപയാണ് വിജയിക്ക് ലഭിക്കുന്നത്.ദിൽഷ വിജയിയായത് മുതൽ അത് സംബന്ധിച്ച് നിരവധി ചർച്ചകളും വിവാദങ്ങളും പുറത്ത് നടക്കുന്നുണ്ട്.

അർഹതയില്ലാത്ത കൈകളിലാണ് നാലാം സീസണിന്റെ കപ്പ് ഇരിക്കുന്നത് എന്നതായിരുന്നു പ്രധാനമായും ഉയർന്ന ആരോപണം.ഇപ്പോൾ ഇതാ തന്റെ സ്വന്തം യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ദിൽഷ പ്രസന്നൻ.വിജയിയായശേഷം തനിക്ക് വേണ്ടി വോട്ട് ചെയ്തവരോടുള്ള നന്ദി അറിയിക്കാൻ മാത്രമാണ് ദിൽഷ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.’എന്നെ സ്നേഹിച്ച ഒരുപാട് പേരുണ്ടെന്ന് എനിക്കറിയാം.’ ‘അവരോടെല്ലാം തീർത്താൽ തീരാത്ത നന്ദിയുണ്ട്. ഞാൻ പുറത്തിറങ്ങിയപ്പോൾ മുതൽ നിരവധി വോയ്സ് മെസേജുകളും വീഡിയോകളുമെല്ലാം കാണുന്നുണ്ട്. അവയിലെല്ലാം എന്നോട് സ്നേഹം പ്രകടിപ്പിക്കുന്നത് ഞാൻ അറിഞ്ഞു.’ ‘സന്തോഷിച്ചു. നിങ്ങളെല്ലാ‌വരും എന്നോട് പറഞ്ഞ ആ വാക്കുകളാണ് എന്നെ നെ​ഗറ്റിവിറ്റിയിൽ നിന്നും സംരക്ഷിച്ചത്. ആദ്യമായിട്ടായിരിക്കും ഇത്ര വലിയൊരു ടൈറ്റിൽ വിജയിയായിട്ട് ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് ഒരു വ്യക്തി സങ്കടപ്പെടുന്നത്.’എന്റെ വിജയത്തിൽ സന്തോഷിക്കുന്ന ഒരു മുഖം പോലും അവിടെയുണ്ടായിരുന്നില്ല.’ ‘ഒരും ഒന്ന് കൈയ്യടിച്ച് പോലും ഇല്ല. എനിക്ക് ഒരുപാട് സങ്കടം തോന്നി. ഇത്രയും നല്ലൊരു നിമിഷത്തിൽ ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് എനിക്ക് സന്തോഷത്തിന് പകരം സങ്കടമായിരുന്നു.

”റോബിൻ ആർമി, ദിൽഷ ആർമി, ദിൽറോബ് ആർമി എന്നിവരോടെല്ലാം വളരെ നന്ദിയുണ്ട്. റോബിനോടൊപ്പമുള്ള നിരവധി നല്ല നിമിഷങ്ങളുണ്ട്.’റോബിനും ബ്ലെസ്ലിക്കും ഫാൻസുണ്ടെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. അത് അറിഞ്ഞോ മനസിലാക്കിയോ അല്ല അവർക്കൊപ്പം നിന്നത്.”ഹൗസിലേക്ക് പോകും മുമ്പ് പ്രഡിക്ഷൻ വീഡിയോകൾ കണ്ടപ്പോൾ മനസിലായത് ഈ സീസണിൽ ഏറ്റവും കൂടുതൽ ഫാൻസുണ്ടാകാൻ പോകുന്ന വ്യക്തി കുട്ടി അഖിൽ ആയിരിക്കുമെന്നാണ്.’ ‘അങ്ങനെയങ്കിൽ ഞാൻ ആദ്യം കൂട്ടാകേണ്ടിയിരുന്നത് അഖിലുമായിട്ടല്ലേ?. വേറെ ആരുടേയും വോട്ട് കൊണ്ട് ജയിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നില്ല. ഒറ്റയ്ക്ക് നിന്ന് കളിക്കാനാണ് പോയത്.’ ‘ആദ്യത്തെ മൂന്ന് നാല് ആഴ്ച ഞാൻ അവിടെയുള്ള ആളുകളെ പഠിക്കുകയായിരുന്നു. എനിക്ക് പോസിറ്റീവ് വൈബ് തന്ന രണ്ടുപേർ റോബിനും ബ്ലെസ്ലിയും ആയിരുന്നു. അതുകൊണ്ടാണ് അവരോട് സൗഹൃദം കൂടിയത്’ ദിൽഷ പറയുന്നു.

Scroll to Top