സുന്ദരിക്കുട്ടി ; കല്യാണപ്പെണ്ണിന്റെ പോലെ സാരിയിൽ അണിഞ്ഞൊരുങ്ങി ദിൽഷ !! ഫോട്ടോസ്

ബിഗ്ബോസ് ടൈറ്റിൽ വിന്നർ ദിൽഷ പ്രസന്നൻ എന്ന താരത്തെ അറിയാത്തവർ ആയി ഒരു മലയാളിയും കാണില്ല. അത്രയ്ക്ക് ആരാധകർ ആണ് ബിഗ്ബോസിലൂടെ ദിൽഷ നേടിയത്. എന്നാൽ അതുപോലെ തന്നെ ദിൽഷയെ വിമർശിക്കുന്നവരും ഉണ്ട്. റോബിനുമായുള്ള പ്രശ്നങ്ങളും അതിന് ശേഷമുള്ള ഓരോ കാര്യങ്ങളും ആണ് അതിന് കാരണം. പലരും ദിൽഷ ഈ സമ്മാനത്തിന് അർഹത അല്ല എന്ന് വരെ പറഞ്ഞു.എന്നാൽ അതൊന്നും തന്നെ ദിൽഷ കാര്യമായി എടുക്കുന്നില്ല.മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിൽ മത്സരാർത്ഥി ആയിരുന്നു ദിൽഷ. അന്നേ ദിൽഷയ്ക്ക് ആരാധകരെ ഏറെയാണ്.

ഒരുപാട് നാളുകൾക്ക് ശേഷമാണ് ദിൽഷ വീണ്ടും ടെലിവിഷനിലേക്ക് എത്തുന്നത്.അതും മലയാളത്തിലെ തന്നെ ബ്രഹ്മണ്ഡ റിയാലിറ്റി ഷോയിലൂടെയാണ് എന്നത് ഏറെ കൗതുകകരമാണ്. ഡേർ ദി ഫിയർ എന്ന ഷോയിലും ദിൽഷ പങ്കെടുത്തിട്ടുണ്ട്.ഇത് കൂടാതെ ടെലിവിഷൻ സീരിയലുകളിലും ദിൽഷ അഭിനയിച്ചിട്ടുണ്ട്.ഒരു എയർ ഹോസ്റ്റസ് ആവണമെന്നാണ് ദിൽഷയുടെ ആഗ്രഹം. പഴയ ദിൽഷയിൽ നിന്ന് ആള് ഒരുപാട് മാറുകയും ചെയ്തു. അതുകൊണ്ട് തന്നെ ദിൽഷയുടെ ഫോട്ടോസുകൾ ആരാധകർ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നുമുണ്ട്.

ഇപ്പോഴിതാ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് ആണ്.പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ദില്ഷാ പങ്കുവെച്ചിരിക്കുന്നത്.നവവധു വിനെ പോലെ സുന്ദരിയായാണ് താരം ഫോട്ടോയിൽ.സാരിയിൽ കല്യാണ പെണ്ണിനെപ്പോലെ അതീവ സുന്ദരിയായാണ് താരം .നിരവധി പേരാണ് താരത്തിന്റെ ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തുന്നത്.സുന്ദരി കുട്ടി,കല്യാണ പെണ്ണ് ,തുടങ്ങി നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

Scroll to Top