വെറൈറ്റി സ്‌റ്റൈലുമായി ദിവ്യ ഉണ്ണി; ക്ലാസ്സിക്കൽ ലുക്കും ഡെനിം സ്‌റ്റൈലുമായി താരം !!

മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യ ഉണ്ണി. തൊണ്ണൂറുകളിൽ മഞ്ജുവാര്യർക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരിൽ ഒരാൾ. അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യയുടെ കലാജീവിതം.സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ എല്ലാം ശ്രദ്ധേയമാകാറുണ്ട്.ഭാഷകളിലായി ഏകദേശം 50 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.അമേരിക്കൻ ജാലകം എന്ന ഒരു ടെലിവിഷൻ പരിപാടിയിൽ അവതാരികയായും പ്രവർത്തിച്ചു വരുന്നു.

എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ട് മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ചു.2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ സുധീര്‍ ശേഖറിനെ വിവാഹം ചെയ്തു. വിവാഹത്തോടെ താരം ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നു.എന്നാല്‍ പിന്നീട് ആ ബന്ധം ഉപേക്ഷിച്ചു.രണ്ട് കുട്ടികളാണ് ഈ ബന്ധത്തിൽ ഉള്ളത്.2018 ഫെബ്രുവരി 4ന് മുംബൈ മലയാളിയായ അരുണ്‍ കുമാറിനെ വിവാഹം ചെയ്തു. ഇതിൽ ഇരുവർക്കും ഒരു മകൾ കൂടെയുണ്ട്.

താരം പങ്കുവെക്കുന്ന കുടുംബസമേതമുള്ള ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ടൈംസ് സ്‌ക്വയറിൽ നൃത്തവേഷത്തിൽ നിൽക്കുകയാണ് നടി. ഒപ്പം ഡെനിം ജാക്കറ്റുമുണ്ട്. ട്രഡീഷണൽ & മോഡേൺ മിക്സിലാണ് ദിവ്യ ഉണ്ണിയുടെ ലുക്ക്. ‘എക്കാലത്തെയും ക്ലാസിക്കൽ പ്രകടനത്തിന് മുമ്പ്’ എന്ന ക്യാപ്ഷനൊപ്പമാണ് ദിവ്യ ഉണ്ണി ചിത്രം പങ്കുവെച്ചത്.നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്.

Scroll to Top