ചേച്ചി സുറുമിക്കും ഭാര്യയ്ക്കും നസ്രിയയ്ക്ക് ഒപ്പം 40ാം ജന്മദിനം ആഘോഷിച്ച് ദുൽഖർ സൽമാൻ !!

നിരവധി പേരാണ് യുവ നടൻ ദുൽഖർ സൽമാൻ പിറന്നാൾ ആശംസകളുമായി എത്തിയത്.നാൽപതാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ദുൽഖർ സൽമാൻ.മലയാളത്തിൽ നിന്ന് തമിഴിലും തെലുങ്കിലും ബോളിവുഡിലും വരെ അഭിനയിച്ച് ആരാധകരെ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ് ദുൽഖർ.സിനിമ ലോകത്തെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

അടുത്ത സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പമായിരുന്നു ആഘോഷം.ദുൽഖറിന്റെ സഹോദരി സുറുമി, ഷാനി ഷകി, ഗ്രിഗറി, നസ്രിയ, അമാലു എന്നിവരാണ് പിറന്നാൾ ആഘോഷത്തിൽ ദുൽഖറിനൊപ്പം പങ്കുചേർന്നത്.“ജന്മദിനാശംസകൾ ബം.. ഹാപ്പി ഹാപ്പി 40! ഞങ്ങൾ നിന്നെ വളരെയധികം സ്നേഹിക്കുന്നു. നിനക്ക് ഏറ്റവും നല്ല ജന്മദിനം ആശംസിക്കുന്നു..”, നസ്രിയ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.

പിറന്നാളിനോടനുബന്ധിച്ച് പുതിയ തെലുങ്ക് ചിത്രത്തിന്റെ പ്രഖ്യാപനവും നടക്കുകയുണ്ടായി. ലക്കി ഭാസ്കർ എന്നാണ് ചിത്രത്തിന്റെ പേര്. ധനുഷ് നായകനായ വാത്തി ഒരുക്കിയ വെങ്കി അറ്റ്‌ലൂരിയാണ് സംവിധാനം.ദുൽഖർ നായകനായെത്തുന്ന മലയാള ചിത്രം കിങ് ഓഫ് കൊത്ത റിലീസിന് തയാറെടുക്കുകയാണ്.

Scroll to Top