സർപ്രൈസ് ടീസറുമായി ദുൽഖർ സൽമാൻ; ആകാംക്ഷയോടെ ആരാധകർ; വീഡിയോ

2012-ൽ പ്രദർശനത്തിനെത്തിയ ആക്ഷൻ ചലച്ചിത്രമായ സെക്കന്റ് ഷോയിലൂടെ സിനിമാ രംഗത്തേയ്ക്കുല്ള അരങ്ങേറ്റം നടത്തിയ താരമാണ് ദുൽഖർ . ഇതിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.പിന്നീട് അങ്ങോട്ട് മലയാള സിനിമയിലെ മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ ദുൽഖറിന് സാധിച്ചു. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു.2020-ൽ ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ വേഫെയറർ ചലച്ചിത്ര നിർമ്മാണം ആരംഭിച്ചു. നിർമ്മാതാവും അഭിനേതാവുമായി അദ്ദേഹം ആദ്യമായി പുറത്തിറക്കിയ കുടുംബ ചലച്ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ ദുൽഖറിനൊപ്പം പ്രധാന വേഷങ്ങൾ അഭിനയിച്ചു.

2020-ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടു. നിർമ്മാതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ മറ്റൊരു ചിത്രമായിരുന്നു ഷംസു സായിബയുടെ സംവിധാനത്തിലിറങ്ങിയ ഹാസ്യ-പ്രണയചിത്രമായ മണിയറയിലെ അശോകൻ. സല്യൂട്ട്, കുറുപ്പ്, ഹേയ് സിനാമിക എന്നിവയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ ദുൽഖർ സൽമാൻ ചിത്രങ്ങൾ. റോഷൻ ആൻഡ്രൂസ് – ബോബി സഞ്ജയ്‌ കൂട്ടുകെട്ടിലെ ആദ്യ ദുൽഖർ ചിത്രമാണ് സല്യൂട്ട്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിച്ച അഞ്ചാമത്തെ ചിത്രമാണ് സല്യൂട്ട്.ദുൽഖർ ആദ്യമായി അഭിനയിക്കുന്ന വെബ് സീരീസായ ഗൺസ് & ഗുലാബ്‌സിലെ ലുക്കും ഇന്ന് പുറത്തു വിട്ടിരുന്നു.

ഇന്ന് തൻറെ സോഷ്യൽ മീഡിയയിൽ ദുൽഖർ സൽമാൻ പങ്കുവച്ച് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ആണ്. ലക്ഷ്വറി കാറിൽ സ്റ്റൈലിഷ് ലുക്കിൽ സ്വന്തമായി ഡ്രൈവ് ചെയ്തു പോകുന്ന ദുൽഖറിനെയാണ് ടീസറിൽ കാണുവാൻ സാധിക്കുന്നത്. മാർച്ച് 25 വൈകിട്ട് ആറ് മണി വരെ കാത്തിരിക്കുവാനാണ് ടീസറിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ ഏതെങ്കിലും ചിത്രത്തിന്റെ അന്നൗൻസ്മെന്റാണോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

Scroll to Top