യൂസഫലിയുടെ കാരുണ്യം, എബിന് നൽകിയ വാക്ക്, അച്ചൻ ബാബുവിന്റെ മൃ തദേഹം നാട്ടിലേക്ക്.

യൂസഫലിയുടെ ഇടപെടൽ കാരണം സൗദിയിൽ മ രണപ്പെട്ട ബാബുവിന്റെ മൃ തദേഹം നാട്ടിലെത്തിച്ചു.ബാബുവിനെ വ്യാഴാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിച്ചു. പിഴ ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് സൗദി ജവാസത്ത് ഒഴിവാക്കി. ബാബുവിന്‍റെ ആദ്യ സ്പോണ്‍സർ നിന്ന് നിരാക്ഷേപ പത്രം ശേഖരിച്ച് അധികൃതര്‍ക്ക് കൈമാറി. ഇതോടെ മൃ തദേഹം കേരളത്തിലെത്തിക്കാനുള്ള സാങ്കേതിക നടപടികൾ പൂർത്തിയാക്കി.ഫൈനല്‍ എക്സിറ്റ് ലഭിച്ച ശേഷം ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം ലുലു ഗ്രൂപ്പ് അധികൃതര്‍ റിയാദില്‍ നിന്ന് വിമാനമാര്‍ഗം കൊച്ചിയില്‍ എത്തിച്ചു.

കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം തിരുവനന്തപുരതെത്തിച്ചു.ഇതിനാവശ്യമായ ചിലവുകൾ യൂസഫലി വഹിച്ചു. ലുലു ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ,മീഡിയ കോർഡിനേറ്റർ മിഥുൻ സുരേന്ദ്രൻ, പിആർഒ സൂരജ് അനന്തകൃഷ്ണൻ എന്നിവർ മൃ തദേഹത്തെ അനുഗമിച്ച് നെടുമങ്ങാട്ടെ വീട്ടിൽഎത്തി. ചെക്കക്കോണം സെൻറ് ജോർജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ സം സ്കാര ചടങ്ങുകൾ നടന്നു. 11 വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന ബാബു 3 വർഷം മുൻപാണ് അവസാനമായി നാട്ടിലെത്തിയത്.കഴിഞ്ഞ 9 ന് രാവിലെ വീട്ടുകാരുമായി വിഡിയോ കോളിൽ സംസാരിച്ച ശേഷം ജോലിക്കു പോയ ബാബുവിനെ പിന്നീട് രണ്ടു ദിവസം ഫോണിൽ ബന്ധപ്പെടാനായില്ല.

കൂടെ ജോലി ചെയ്യുന്നയാളാണ് 2 ദിവസം കഴിഞ്ഞു വിളിച്ച്, ബാബു അപകടത്തിൽ മ രിച്ചത് അറിയിച്ചത്. സ്പോൺസർ ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാതെ വരുകയാണ്. എന്ത്‌ വേണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഇദ്ദേഹത്തിന്റെ വീട്ടുകാർ.ഈ അവസരത്തിലാണ് ലോക കേരള സഭയിൽ യൂസഫലി ഉണ്ടെന്നറിഞ്ഞ് പ്രവാസി സംഘം നേതാവ് സജീറിനൊപ്പം മകൻ എബിൻ എത്തിയത്.ഓപ്പൺ ഫോറത്തിന്റെ ഭാഗമായ സംവാദത്തിൽ മറ്റുള്ളവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുന്നതിനിടയിൽ ആണ് അബിൻ തന്റെ അച്ഛന്റെ കാര്യം യൂസഫ് അലിയോട് പറയുന്നത്.എബിൻ ചോദിച്ചത് ഇങ്ങനെ,സർ, എന്റെ അച്ഛൻ സൗദിയിലെ ഖമിസ് മുശൈത്തിൽ ജോലി െചയ്യുന്നതിനിടയിൽ കഴിഞ്ഞയാഴ്ച കെട്ടിടത്തിൽ നിന്നു വീണു മ രിച്ചു.

ജോലി ചെയ്തിരുന്ന സ്പോൺസറുടെ കീഴിൽ നിന്നു രണ്ടു വർ‌ഷം മുൻപ് അദ്ദേഹത്തെ ഒഴിവാക്കിയതാണ്. പോസ്റ്മാ ർട്ടം കഴിഞ്ഞ മൃ തദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസി വഴി മാത്രമേ കഴിയൂ എന്നറിഞ്ഞ് നോർക്ക റൂട്സ് മുഖേന അപേക്ഷ നൽകിയിരുന്നു. മൃ തദേഹം നാട്ടിലെത്തിക്കാൻ എന്തെങ്കിലും സഹായം ചെയ്യാൻ കഴ‍ിയുമോ?ഇതിന് മറുപടിയായി അദ്ദേഹത്തിന്റെ സഹായികൾ സൗദിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഫോണ‍ിൽ വിളിച്ച് യൂസഫലിക്കു കൈമാറി. എല്ലാവരുടെയും മുന്നിൽ വെച്ച് കാൾ സ്പീകറിൽ ഇട്ടാണ് ഇദ്ദേഹം സംസാരിച്ചത് .ഒരു ഒരു മൃ തദേഹം നാട്ടിലെത്തിക്കാനുള്ള അപേക്ഷ അയച്ചിട്ടുണ്ട്. എത്രയും വേഗം നടപടിയെടുക്കണം. എന്തു ബുദ്ധിമുട്ടുണ്ടായാലും രണ്ടു ദിവസത്തിനുള്ളിൽ മൃ തദേഹം നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കണം. അതിനായി ഏത് ഓഫിസിലും ഞാൻ നേരിട്ടു വിളിച്ചു കൊള്ളാം.

Scroll to Top