ഇബുൾ ജെറ്റിനെതിരെ വീണ്ടും കേസ്, വീഡിയോ പ്രചരിപ്പിച്ചവരും കുടുങ്ങും.

കഴിഞ്ഞ ദിവസങ്ങളിൽ ഇബുൾ ജെറ്റിന്റെ അറസ്റ്റ് ഏറെ വിവാദം ആയിരുന്നു.നിരവധി പേർ ഇവരെ പിന്തുണച്ചും പ്രതികൂലിച്ചും എത്തി.അവർ പുറത്തിറങ്ങിയ ശേഷമുള്ള പ്രതികരണ വീഡിയോയും വൈറൽ ആയിരുന്നും യൂട്യൂബ് ചാനലിലൂടെയാണ് ഇ ബുൾ ജെറ്റ് സഹോദരങ്ങൾ തങ്ങളുടെ അനുഭവങ്ങൾ വ്യക്തമാക്കിയത്. എന്നാൽ ഇപ്പോൾ അതിന് പിന്നാലെ ഇപ്പോൾ വാർത്തയാകുന്നത് ഇവർക്ക് നേരെയുള്ള പുതിയ കേസിനെ പറ്റിയുള്ള വിവരങ്ങളാണ്.സൈബർസെൽ ഓഫിസിലെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ പരാതിയിലാണ് പുതിയ കേസ്.ഇവരുടെ ചാനലിൽ ഉള്ള വീഡിയോകളെ ചോദ്യം ചെയ്താണ് കേസ്.തോ ക്ക് ചൂണ്ടി പ്രകോ പനം സൃഷ്ടിച്ചതടക്കമുള്ള വിഡിയോകളുടെ പേരിലാണ് ഇവർക്കെതിരെയുള്ള പുതിയ കേസ്.

കലാ പത്തിന് ഇവർ ആഹ്വാനം ചെയ്തതായും പൊലീസ് പറയുന്നു. വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും കേസ് എടുക്കും.ഇവരുടെ വാൻ ആ‍ർടിഒ കസ്റ്റഡിയിൽ എടുത്ത കാര്യം യൂട്യൂബ് വീഡിയോയായിലൂടെ പങ്കുവച്ചിരുന്നുതങ്ങളെ ത‍കർക്കാൻ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാൻ ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഇബുൾ ജെറ്റ് കഴിഞ്ഞ ദിവസം പറഞ്ഞു.ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാ‍ർ കണ്ണൂ‍ർ ആർടിഒ ഓഫീസിലേക്ക് എത്തി. ഒടുവിൽ വ്ലോ​ഗ‍ർമാരും ഉദ്യോ​ഗസ്ഥരും തമ്മിൽ വാക്ക് തർക്കമാവുകയും തുടർന്ന് കണ്ണൂ‍ർ ടൗൺ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു

Scroll to Top