മോഹൻലാലിന്റെ മരക്കാർ വേഷത്തിലുള്ള കട്ടൗട്ട് ഉൾപ്പെടെ ശ്രെദ്ധേയമായി ‘മരക്കാർ’ സിനിമയുടെ എക്സിബിഷൻ !!!

മോഹന്‍ലാല്‍–പ്രിയദര്‍ശന്‍ ചിത്രം മരക്കാർ ചിത്രത്തോടനുബന്ധിച്ച് നടക്കുന്ന തിയറ്റർ എക്സിബിഷൻ ശ്രദ്ധേയമാകുന്നു. എറണാകുളം സരിത–സവിത തിയറ്ററിന് മുന്നിലാണ് സിനിമയ്ക്ക് സമാനമായ ബ്രഹ്മാണ്ഡ സെറ്റൊരുക്കി മനോരമ ഓൺലൈനും ജെയ്ൻ ഇന്റർനാഷനൽ സ്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്സും ചേർന്ന് മരക്കാർ എക്സിബിഷൻ സംഘടിപ്പിച്ചത്. സിനിമയിൽ ഉപയോഗിച്ച ആർട്ട് വർക്കുകളുടെ അതേ മാതൃകകൾ നിർമിച്ചായിരുന്നു ഷോ സംഘടിപ്പിച്ചത്. സിനിമയ്ക്കായി നിർമിച്ച കപ്പലിന്റെ അതേ മാതൃകയും, പീ രങ്കികളും, കോട്ട കവാടങ്ങളും, വാളും പരിചയും, മോഹൻലാലിന്റെ മരക്കാർ വേഷത്തിലുള്ള കട്ടൗട്ടും, മറ്റ് ആ യുധങ്ങളും ഉൾപ്പെടുന്നതാണ് പ്രദർശനം.ക്രിയേറ്റീവ് ആർട്സിലെ കുട്ടികളുടെ രാവും പകലുമുള്ള പ്രയത്നത്തിന്റെ ഫലമായാണ് ഇത്തരമൊരു പ്രദർശനം സംഘടിപ്പിക്കാൻ കഴിഞ്ഞത്.

ജൻമനാടിനുവേണ്ടി പോരാടി വീ രമൃ ത്യുവരിച്ച ധീരന്റെ കഥയാണ് ‘കുഞ്ഞാലിമരക്കാർ അറബികടലിന്റെ സിംഹം’ എന്ന സിനിമ പറയുന്നത്. മനോഹരമായ പാട്ടിന്റെ അകമ്പടിയിലാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് ചരിത്രവും കേട്ടുകേൾവികളും ഭാവനയുമെല്ലാമായി കഥ മുന്നോട്ടുപോകുന്നു. കുറച്ച് ചരിത്രവും അതിലേറെഭാവനയും എന്ന പ്രിയദർശന്റെ വാചകം ശരിവക്കുന്നതാണ് മിക്കരംഗങ്ങളും. ചരിത്രസംഭവങ്ങളെ അവലംബിച്ച് കഥപറയുമ്പോൾ തന്നെ പ്രണയവും, പ്രണയരംഗങ്ങളുമെല്ലാം മനോഹരമായി ഇതൾവിരിയുന്നുണ്ട്. കുഞ്ഞാലി നാലാമനായി ചിത്രത്തില്‍ ആദ്യം തെളിയുന്നത് പ്രണവ് മോഹൻലാലാണ്. ഇതുവരെ അഭിനയിച്ചതില്‍ വച്ചേറ്റും മനോഹരമായ സ്‍ക്രീൻ പ്രസൻസാണ് ‘മരക്കാറി’ല്‍ പ്രണവിന്. പ്രണവും മോഹൻലാലും മാത്രമല്ല പ്രകടനത്തില്‍ വിസ്‍മയിപ്പിച്ച് ഒരു വൻ താരനിര തന്നെയുണ്ട് ‘മരക്കാറി’ല്‍.അര്‍ജുൻ, പ്രഭു, സുനില്‍ ഷെട്ടി, മഞ്‍ജു വാര്യര്‍, ഹരീഷ് പേരടി, കീര്‍ത്തി സുരേഷ് തുടങ്ങിയവരെല്ലാം കൃത്യം കാസ്റ്റിംഗാണെന്ന് പ്രകടനം കൊണ്ട് തെളിയിക്കുന്നു.

ലോകവ്യാപകമായി 4100 സ്ക്രീനുകളിലാണ് മരക്കാർ റിലീസ് ചെയ്യുന്നത്. കേരളത്തിലെ 631 റിലീസ് സ്ക്രീനുകളിൽ 626 സ്ക്രീനുകളിലും മരക്കാർ തന്നെ നാളെ റിലീസ് ചെയ്യും.മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണ് ഇതെന്ന് പ്രിയദർശൻ പറഞ്ഞിരുന്നു. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാറിന്റെ സഹനിർമാതാക്കൾ. തിരുനാവുക്കരശ് ആണ് ക്യാമറ.

Scroll to Top