ലംബോര്‍ഗിനിക്ക് പിന്നാലെ മിനി കൂപ്പര്‍ കണ്‍ട്രിമാന്‍ സ്വന്തമാക്കി ഫഹദ് ഫാസില്‍

ലംബോര്‍ഗിനി ഉറുസ്, പോര്‍ഷെ 911 കരേര, ടൊയോട്ട വെല്‍ഫയര്‍ തുടങ്ങിയ ആഡംബര വാഹനങ്ങള്‍ക്ക് പിന്നാലെ മിനി കൺട്രിമാൻ ജെസിഡബ്ല്യു ഇൻസ്പയേർഡ് സ്വന്തമാക്കി ഫഹദ് ഫാസിൽ.കൊച്ചിയിലെ മിനി വിതരണക്കാരായ ഇവിഎം മിനിയിൽ നിന്നാണ് പുതിയ വാഹനം.മിനി നിരയിലെ സബ്കോംപാക്റ്റ് ലക്ഷ്വറി ക്രോസ്ഓവർ എസ്‍യുവിയാണ് കൺട്രിമാൻ. നാലു ഡോർ പതിപ്പായ വാഹനം മിനിയുടെ ഏറ്റവും കരുത്തുറ്റ കാറുകളിലൊന്നാണ്.

രണ്ട് ലീറ്റര്‍ നാല് സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 192 എച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. ഏഴ് സ്പീഡ് ഡബിള്‍ ഡ്യുവല്‍ ക്ലച്ച് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട്‌സ് ട്രാന്‍സ്മിഷന്‍. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 7.5 സെക്കന്‍ഡ് മതി ഈ കരുത്തന്‍ വാഹനത്തിന്. ഏകദേശം 58 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില.

Scroll to Top