300 കിലോയുള്ള പോത്തിനെ ആറര അടി ആഴത്തിലുള്ള കുഴിയിലിറക്കി മന്തിയാക്കി; ഫിറോസിന്റെ വ്യത്യസ്ത വിഭവം

പാചക പരീക്ഷണ വീഡിയോകളിലൂടെ പ്രസിദ്ധനായ യൂടൂബ് വ്ലോഗറാണ് ഫിറോസ് ചു ട്ടിപ്പാറ. ഒരു പോത്തിനെ മുഴുവനോടെ കുഴിയിലിറക്കി 6 മണിക്കൂർ റോസ്റ്റ് ചെയ്യുന്നതാണ് പുതിയ വിഡിയോ.കഴിഞ്ഞ ഒരാഴ്ച എടുത്താണ് ഇതിനുള്ള ഒരുക്കങ്ങൾ ഒക്കെ പൂർത്തിയാക്കിയത് എന്ന് ഫിറോസ് ചുട്ടിപ്പാറ പറയുന്നു .ആറര അടി ആഴത്തിലുള്ള കുഴി തയാറാക്കി ഇഷ്ടികയും സിമന്റും കൊണ്ട് കെട്ടിയെടുത്തു. ഈ കുഴിയിലാണ് മസാല പുരട്ടിയ പോത്തിനെ ചുട്ടെടുക്കുന്നത്. ഈ കുഴിയിലേക്ക് വിറകുകൾ അടുക്കി വെച്ചതിനു ശേഷം അതിലേക്ക് വലിയ രണ്ട് ചെമ്പിൽ തിളച്ച വെള്ളം ഇറക്കിവെക്കുകയും അതിനുമുകളിൽ കമ്പിവല വെച്ച് അരച്ച മസാല പുരട്ടിയ പോത്തിനെ മുഴുവനോടെ കുഴിയിലേക്ക് ഇറക്കുകയും ചെയ്യണം.

ഇതിനു മുകളിൽ ചാക്ക് വിരിച്ച് ശേഷം സിമൻറ് സ്ലാബ് ഇട്ട് മൂടണം.വശങ്ങളിൽ മണ്ണിട്ട് വായു പുറത്തേക്കു പോകാതെ 6 മണിക്കൂർ വയ്ക്കുന്നു.ഇതേ സമയം മന്തി റൈസ് ദമ്മിൽ മണിക്കൂർ വേവിക്കണം.6 മണിക്കൂറിനു ശേഷം കുഴിയുടെ മൂടി തുറന്ന് വെന്തു പരുവമായ പോത്തിനെ പുറത്തേക്കു പൊക്കി എടുക്കുന്നു. തയാറാക്കിയ മന്തി റൈസിനു മുകളിലേക്കു വേവിച്ച പോത്തിൽ നിന്നും മാംസം അടർത്തിയെടുത്ത് നിരത്തി, സൂഹൃത്തുക്കൾക്കൊപ്പം രുചിച്ചാണ് വിഡിയോ അവസാനിപ്പിക്കുന്നത്.ഇപ്പോൾ തന്നെ ലക്ഷങ്ങൾ ആണ് വീഡിയോ കണ്ടിരിക്കുന്നത് .

Scroll to Top