മലയാളികളുടെ ഇഷ്ടവിഭവം പുട്ട് എങ്ങനെയുണ്ടായി…

 

പോർച്ചുഗീസുകാരാണ് പുട്ടിനെ ആദ്യമായി കേരളത്തിൽ എത്തിച്ചത് എന്ന ഒരു വാദം നിലനില്കുന്നുണ്ട്.ധാന്യപ്പൊടി എന്നർത്ഥം വരുന്ന പിടഠാ എന്ന പാലി വാക്കിൽ നിന്നാണ് പുട്ട് എന്ന വാക്കുണ്ടായത്.

 


തമിഴ് ഗ്രന്ഥമായ തിരുവിളയാടൽ പുരാണത്തിൽ പുട്ടിനെ കുറിച്ച് പരാമർശങ്ങൾ ഉണ്ട്.അതുകൊണ്ട് തന്നെ കേരളത്തിന്റെ ഇഷ്ട ഭക്ഷണം പുട്ട് തമിഴ്നാട്ടിൽ ഉള്ളതാണെന്നും പറയുന്നവരുണ്ട് .നൂറ്റാണ്ടുകൾക്ക് മുന്നേ വൈഗ നദിയിൽ വെള്ളപൊക്കമുണ്ടായപ്പോൾ ബലപ്പെടുത്താൻ പാണ്ഡ്യ രാജാവ് തീരുമാനിച്ചു.ജനങ്ങളെ കൊണ്ട് ഈ ജോലി ചെയ്യിക്കാനായിരുന്നു രാജാവിന്റെ പദ്ധതി.

 

നാട്ടിൽ പുട്ട് വിറ്റു ജീവിച്ചിരുന്ന വാന്തി എന്ന സ്ത്രീക്കും നദീതടം ബലപ്പെടുത്താൻ നൽകി.പ്രായധികം ആയ വാന്തി ജോലി ചെയ്യാൻ കഴിയാതെ വരുന്ന വാന്തി ഭഗവാൻ ശിവനോട് പ്രാർത്ഥിച്ചു.ശിവൻ തൊഴിലാളികളുടെ വേഷത്തിൽ വാന്തിയെ സഹായിച്ചു.ശിവനുള്ള പ്രതിഫലമായി പൂട്ടാണ് വാന്തി നൽകിയത്.പുട്ട് കഴിച്ച ക്ഷീണത്തിൽ ശിവൻ ഉറങ്ങിപ്പോയി.ജോലിയുടെ പുരോഗതി നോക്കാൻ എത്തിയ രാജാവ് ഉറങ്ങുന്ന ശിവനെ കണ്ട് കോപിതനായി.

ശിവനെ ചാട്ടവാർ കൊണ്ട് അടിക്കാൻ കല്പനയിട്ടു.പക്ഷെ ശിവനെ അടിച്ച അടിയൊക്കെ രാജാവ് അടക്കമുള്ളവർക്കാണ് പതിക്കുന്നതായാണ് അനുഭപ്പെട്ടത്.ഇതോടെ മുന്നിൽ നിൽക്കുന്നത് സാധാരണ മനുഷ്യൻ അല്ല ഭഗവാൻ ആണെന്ന് രാജാവിന് മനസിലായി.ശിവന്റെ ഈ തിരുവിളയാടൽ നടന്നത് ആവണി മാസത്തിലാണ്.അതുകൊണ്ട് ഇപ്പോൾ ഈ മാസം ആവണി തിരുവിഴ ഉത്സവമായി മധുരമീനാക്ഷി ക്ഷേത്രത്തിൽ കൊണ്ടാടുന്നു .

 

 

 

Scroll to Top