കയ്യിലെ തഴമ്പിന്റെ വി‍ഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദൻ: കമന്റുകളുമായി ആരാധകർ !!

മലയാള സിനിമയില്‍ സ്വന്തം ഇടംകണ്ടെത്തിയ യുവനടനാണ് ഉണ്ണി മുകുന്ദന്‍. ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ താരത്തിന്‍റെ വര്‍ക്കൗട്ട് വീഡിയോകളും വൈറലാകാറുണ്ട്. വിക്രമാദിത്യനില്‍ ദുല്‍ഖര്‍ വിളിച്ച മസിലളിയൻ എന്ന പ്രയോഗത്തില്‍ തന്നെയാണ് താരം അറിയപ്പെടുന്നതും.2002-ലെ മലയാളം സിനിമയായ നന്ദനത്തിൻ്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ്റെ സിനിമാ പ്രവേശനം. 2011-ൽ റിലീസായ ബോംബേ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ചു.

തുടർന്ന് ബാങ്കോക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണി മുകുന്ദൻ 2012-ൽ റിലീസായ മല്ലൂസിംഗ് എന്ന സിനിമയിൽ നായകനായി. മല്ലൂസിംഗിൻ്റെ വലിയ വിജയം ഒരു പിടി സിനിമകളിൽ നായക വേഷം ചെയ്യാൻ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം.മികച്ച പ്രതികരണം ആണ് ചിത്രം നേടുന്നത്.ഇപ്പോഴിതാ, ഷൂട്ടിങ്ങിനിടെ പകർത്തിയ തന്റെ വലതു കൈപ്പത്തിയുടെ ഒരു വിഡിയോയാണ് താരം സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കൈയിലെ തഴമ്പിന്റെ ദൃശ്യങ്ങളാണ് വിഡിയോയിൽ താരം പങ്കുവച്ചത്. ഒപ്പം ‘ഗന്ധർവ്വ ജൂനിയർ’ എന്നും കുറിച്ചിട്ടുണ്ട്. ചിത്രത്തിനു വേണ്ടിയുള്ള താരത്തിന്റെ ശാരീര അധ്വാനം എത്രത്തോളമുണ്ടെന്ന് വിഡിയോ വ്യക്തമാക്കുന്നു. ഉണ്ണി മുകുന്ദൻ ആദ്യമായി ഗന്ധർവന്റെ വേഷത്തിൽ എത്തുന്ന ചിത്രമാണിത്.‘മാളികപ്പുറ’ത്തിനു ശേഷം ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഗന്ധർവ്വ ജൂനിയർ’. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.

Scroll to Top