‘വെല്ലുവിളികളെ ജീവിതം കൊണ്ട് വിജയിച്ച രണ്ടുപേർ’; ഗാനിം അൽ മുഫ്തയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് അസീം വെള്ളിമണ്ണ!!

ശാരീരിക വെല്ലുവിളികളെ തോൽപ്പിച്ച് ജീവിത വിജയങ്ങൾ നേടിയ വ്യക്തിയാണ് അസീം വെള്ളിമണ്ണ. അത്പോലെ തന്നെ ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന വേദിയിൽ തിളങ്ങിയതാരമാണ് ഗാനിം അൽ മുഫ്ത.വെല്ലുവിളികളെ ജീവിതം കൊണ്ട് വിജയിച്ച രണ്ടുപേരുടെ സുന്ദര കൂടിക്കാഴ്ചയാണ് ഇപ്പോൽ നടന്നിരിക്കുന്നത്.ഭിന്നശേഷിക്കാരുടെ അവകാശപ്പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ ആസിം ലോകകപ്പ് മത്സരങ്ങൾ കാണാനായാണ്ഖത്തറിലെത്തിയത്.

ഗാനിമിനെ നേരിൽ കാണണമെന്നത് ഏറെക്കാലമായി ആസിമിന്റെ ആഗ്രഹമായിരുന്നു.അൽ വക്രയിലെ ഗാനിമിന്റെ വീട്ടിലാണ് അസീം എത്തിയത്.ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച ഭിന്നശേഷക്കാരനാണ് ഗാനിം അൽ മുഫ്ത. ഖത്തറിലെ അറിയപ്പെടുന്ന യൂട്യൂബറാണ്. ഇരുപതുകാരനായ ഗാനിം പ്രചോദനപ്രഭാഷണങ്ങൾ കൊണ്ട് ശ്രദ്ധേയനാണ്.

കോഡൽ റിഗ്രെഷൻ സിൻഡ്രോം ബാധിതനായതിൽ ഗാനിമിന്റെ അരയ്ക്കു താഴേക്ക് ശാരീരിക വളർച്ചയില്ല. ഖത്തർ ലോകകപ്പിന്റെ അംബാസഡർമാരിലൊരാൾ കൂടിയാണ് ഗാനിം. അസോസിയേഷൻ ഓഫ് ഗാനിം എന്ന കൂട്ടായ്മയിലൂടെ കാരുണ്യപ്രവർത്തനങ്ങളും നടത്തുന്നുണ്ട്.വിശേഷങ്ങൾ പങ്കുവെച്ച ആസിം ഗാനിമിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

Scroll to Top