ശ്വാസം നിലച്ചുപോകുന്ന ആ മായികക്കാഴ്ച പകർത്തിയത് കണ്ണൂരുകാരൻ.

സോഷ്യൽ മീഡിയയിൽ പലതരം വീഡിയോകളും ഫോട്ടോകളും വൈറൽ ആകാറുണ്ട്. പലതും ഇതെങ്ങനെ ക്യാമറ ഫ്രെമിൽ എടുത്തു എന്നത് ആശ്ചര്യം ആകാറുണ്ട്. അതൊക്കെ ഓരോത്തരുടെയും കഴിവ് ആണ്. അങ്ങനെ ഉള്ളവരെ സോഷ്യൽ മീഡിയയിലൂടെ പ്രോത്സാഹിക്കപ്പെടുന്നതും ഉണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ അത്തരമൊരു കാഴ്ച്ച ആണ്. വെള്ളചാട്ടത്തിന്റെ ദൃശ്യഭംഗിയിൽ തിളങ്ങി നിൽക്കുന്ന പ്രകൃതി. താഴെ കൂടെ പോകുന്ന ട്രെയിൻ. അതിന് താഴെ കൂടെ പോകുന്ന വെള്ളച്ചാട്ടം, ഇത് ദൂരെ നിന്നും പകർത്തിയത് കണ്ണൂർക്കാരൻ ഹഫീൽ ആണ്.

ഗോവയിൽ നിന്നുള്ള ദുദ്സാഗറിൽ നിന്നും എടുത്ത വീഡിയോ ആണ്. എന്നാൽ ദേശിയ മാധ്യമങ്ങൾ ഇത് രമേശ്‌ പാണ്ടെ എന്ന വ്യക്തിയുടെ പേര് ആണ് ഇതിന് ക്രെഡിറ്റ്‌ നൽകിയിരിക്കുന്നത്.ഇദ്ദേഹം ട്വിറ്റെറിലൂടെ പോസ്റ്റ്‌ ചെയ്ത വീഡിയോ ആണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട് ചെയ്തത്. എന്നാൽ ഹഫീലിന്റെ ക്യാമറയിൽ പതിഞ്ഞ ഈ കാഴ്ചയുടെ അംഗീകാരം ഇദ്ദേഹത്തിന് കൊടുക്കാതെ പോകരുത്.അത്രയ്ക്ക് മനോഹാരിത നിറഞ്ഞതാണ് ഈ വീഡിയോ. സത്യം പറഞ്ഞാൽ അവിടെ പോയി ദുധ്സാഗർ കണ്ടൊരു ഫീൽ തന്നെയാണ് ഇത്.

FACEBOOK VIDEO

Scroll to Top