കുടുംബത്തോടൊപ്പം നാട്ടിലെത്തി ഗോപിക ; അന്നും ഇന്നും ഒരുപോലെയെന്ന് ആരാധകർ !!

മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയ താരമാണ് ഗോപിക .ലജ്ജാവതിയെ എന്ന ​തട്ടുപൊളിപ്പൻ ​ഗാനവും ഫോർ ദി പീപ്പിൾഎന്ന സിനിമയിലൂടെയുമാണ് താരം ശ്രദ്ധ നേടിയത്. ​ഗോപിക സിനിമയിൽ വരുന്നതിന് മുമ്പ് ​ഗേളി ആന്റോയായിരുന്നു. അഭിനയ ജീവിതത്തിൻറെ നെറുകയിൽ നിൽക്കുമ്പോൾ ആയിരുന്നു ഗോപിക വിവാഹം കഴിക്കുന്നത്.വിവാഹത്തിന് ശേഷം അയർലണ്ടിലേക്ക് പോയി.ഭാര്യ അത്ര പോര, ട്വന്റി20, വെറുതെ ഒരു ഭാര്യ, അണ്ണൻ തമ്പി, മായാവി, കീർത്തിചക്ര, തുടങ്ങി നിരവധി മലയാള ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തിരുന്നു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലുള്ള സിനിമകളിലും ​ഗോപിക അഭിനയിച്ചിട്ടുണ്ട്. 2008 ജൂലൈ 17-ന് അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന അജിലേഷ് എന്നെ യുവാവിനെ ഗോപിക വിവാഹം ചെയ്തു. ഒരാൺകുട്ടിയും പെൺകുട്ടിയുമാണ് ഗോപികക്ക് ഉള്ളത്.ആമി എന്നും ഏദൻ എന്നും ആണ് മക്കളുടെ പേര്ഇപ്പോള്‍ നാട്ടില്‍ അവധി ആഘോഷിക്കാനെത്തിയ ഗോപികയുടേയും കുടുംബത്തിന്റേയും ചിത്രമാണ് വൈറലാകുന്നത്.

ഗോപികയുടെ സഹോദരിയാണ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.ചിത്രത്തില്‍ എല്ലാവരും മഞ്ഞ നിറത്തിലെ വസ്ത്രം ധരിച്ചാണ് എത്തിയത്.മഞ്ഞ കുര്‍ത്തിയില്‍ പഴയതിനേക്കാള്‍ അതീവ സുന്ദരിയാണ് ഗോപിക . നടിക്ക് ഒരു മാറ്റവും ഇല്ലെന്നും അതേ പടി തന്നെയുണ്ടെന്നാണ് ഫോട്ടോ കണ്ട് ആരാധകര്‍ പറയുന്നത്.

Scroll to Top