എന്റെ ജീവൻ ;അമ്മുക്കുട്ടിയുടെ രണ്ടാം ജന്മദിനം ആഘോഷമാക്കി ഭാമ !! ഫോട്ടോസ്

2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് ചുവട് വെച്ച താരമായിരുന്നു ഭാമ. നിവേദ്യം എന്ന ചിത്രത്തിലെ സത്യ ഭാമ എന്ന കഥാപാത്രം ഭാമയുടെ കരിയറിൽ തന്നെ വൻ ബ്രേക്ക് സമ്മാനിച്ചിരുന്നു. ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി ഉയർന്നിരുന്നു. പിന്നീട് മലയാള സിനിമയിലെ നായിക സ്ഥാനത്തേയ്ക്കുളള താരത്തിന്റെ വളർച്ച വളരെ വേഗത്തിലുളളതായിരുന്നു.മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലും ഭാമ സജീവമായിരുന്നു. 2020 ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം നടന്നത്.

കോട്ടയത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം.എറണാകുളം സ്വദേശിയും വിദേശ മലയാളിയുമായ അരുൺ ആണ് ഭാമയെ വിവാഹം ചെയ്തത്.വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണെന്ന് അന്ന് ഭാമ പറഞ്ഞിരുന്നു.കഴിഞ്ഞ വർഷമാണ് ഭാമയ്ക്കും അരുണിനും പെൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന വിവരം ഭാമ തന്നെയാണ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്.മകൾ ജനിച്ച് ഏറെ മാസങ്ങൾക്കുശേഷമാണ് ഭാമ താൻ അമ്മയായ വിവരം ആരാധകരെ അറിയിച്ചത്. മകളുടെ ചിത്രങ്ങളൊന്നും തന്നെ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവയായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കാറുണ്ട്.ഇപ്പോഴിതാ മക്കൾക്ക് രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്.മകളുടെ ഒന്നാം പിറന്നാളിനു പങ്കുവച്ച വീഡിയോയിലൂടെയാണ് ആരാധകര്‍ ആദ്യമായി കുഞ്ഞ് ഗൗരിയുടെ മുഖം കാണുന്നത്. ‘ഹാപ്പി ബർത്ത്ഡേ അമ്മുകുട്ടി’ എന്ന അടികുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. മകൾക്കൊപ്പമുള്ള വിഡിയോയും ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.നിരവധി പേരാണ് മകൾക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്.

Scroll to Top