ഗിന്നസ് പക്രു സഞ്ചരിച്ച വാഹനം അ പകടത്തില്‍പ്പെട്ടു

നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ച വാഹനം അ പകടത്തില്‍പ്പെട്ടു.അ പകടത്തില്‍ ആര്‍ക്കും പരുക്കില്ല. തിരുവല്ല ബൈപ്പാസില്‍ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തില്‍ വെച്ച് നടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂ ട്ടിയി ടിക്കുകയായിരുന്നു.തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്നു പക്രു.ചെങ്ങന്നൂർ ഭാഗത്തേയ്‌ക്ക് പോയ കൊറിയർ സർവ്വീസ് ലോറി മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തപ്പോഴാണ് അ പകടം. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിര്‍ദിശയില്‍ നിന്നും വന്ന കാറിന്റെ പുറകിൽ ഇ ടിക്കുകയായിരുന്നു.

ആർക്കും പരുക്കുകളൊന്നുമില്ലെന്നും താൻ പങ്കെടുത്ത പരിപാടിയുടെ സംഘാടകർ തന്നെ ഏർപ്പാടാക്കിയ വണ്ടിയിൽ തിരിച്ചു വീട്ടിലേയ്ക്ക് പോകുകയാണെന്നും ഗിന്നസ് പക്രു പ്രതികരിച്ചു. ഇടിയുടെ ആഘാതത്തിൽ ടയർപ്പൊട്ടി കാർ നിന്നതിനാൽ വലിയൊരു അ പകടമാണ് ഒഴിവായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇവിടെ അ പകടങ്ങൾ പതിവാണെന്നും, കഴിഞ്ഞ ദിവസം ഒരു ആംബുലൻസ് അ പകടത്തിൽപ്പെട്ടിരുന്നുവെന്നും നാട്ടുകാർ പറയുന്നു.അപകടത്തെ കുറിച്ച് താരം പങ്കുവെച്ചതിങ്ങനെ :

സുഹൃത്തുക്കളെ …..ഇന്ന് രാവിലെ .. തിരുവല്ലയിൽ വച്ച് ഞാൻ ഒരു കാറപ കടത്തിൽ പെട്ടു .പരിക്കുകൾ ഒന്നും തന്നെയില്ല. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടി ക്കുകയായിരുന്നു…. ഞാൻ സുഖമായിരിക്കുന്നു… മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും,അ പകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കുംSI ഹുമയൂൺ സർ നും, സുഹൃത്തായമാത്യു നൈനാനും , വീട്ടിലെത്തിച്ച twins ഇവൻൻ്റ്സ് ഉടമ ടിജു വി നും , നന്ദി പ്രാർത്ഥിച്ചവർക്കും ,എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദി.,,,എൻ്റെ യാത്ര തുടർന്നു കൊണ്ടേ ഇരിക്കുന്നുNB: സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു….Thank God

Scroll to Top