ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്‌ പേരകുട്ടികൾക്കൊപ്പം, ചിത്രം പങ്കുവെച്ച് ഷെയ്ഖ് ഹംദാൻ.

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ വൈറൽ ആകുന്നത്.ഇദ്ദേഹത്തിന്റെ പിതാവ് പേരക്കുട്ടികൾക്കൊപ്പം ഇരിക്കുന്ന ഫോട്ടോയാണ് ഇത്. പെരുന്നാൾ ദിനത്തോട് അനുബന്ധിച്ച് എടുത്ത ചിത്രങ്ങൾ ആണ് ഇത്.യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമീനൊപ്പം 24 പേരകുട്ടികൾ ആണ് ഉള്ളത്.കുടുംബത്തിലെ ആൺകുട്ടികൾ അറബി പരമ്പരാഗത വേഷമായ കന്ദറ ധരിച്ച് പിറകിൽ നിൽക്കുന്നു. പെൺകുട്ടികൾ വർണാഭമായ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് ഇരിക്കുകയും നിൽക്കുകയും ചെയ്യുന്നു. ലളിതമായ അടിക്കുറിപ്പാണ് ചിത്രത്തിന് നൽകിയിട്ടുള്ളത്: “#കുടുംബം”.

കുടുംബത്തിലെ ഒട്ടേറെ മറ്റ് അംഗങ്ങളും ഇതേ ചിത്രം പങ്കുവച്ചിട്ടുണ്ട്.നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് തന്റെ ഇരട്ടക്കുട്ടികളെ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രം വൈറൽ ആയിരുന്നു.ആൺകുട്ടിക്ക് റാഷിദ് എന്നും പെൺകുട്ടിക്ക് ഷെയ്ഖ എന്നുമാണ് പേരിട്ടിരിക്കുന്നത്.ഷെയ്ഖയും റാഷിദും പരന്പരാഗത എമിറാത്തി വസ്ത്രങ്ങളാണ് ധരിച്ചിച്ചിരിക്കുന്നത്. ഒന്ന് യുഎഇ പതാകയുടെ നിറത്തിലാണ്.2021 മെയ്‌ മാസത്തിലാണ് കുട്ടികൾ ജനിച്ചത്. ഈ വിവരം ഇദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.ഇപ്പോൾ കുട്ടികൾക്ക് ആറ് മാസം പ്രായമായി.സോഷ്യൽ മീഡിയയിലൂടെ ഇദ്ദേഹം സജീവമാണ്.

സ്വദേശികളുടെയും പ്രവാസികളുടെയും മനം കവരുന്ന ഷെയ്ഖ് ഹംദാൻ കടലിൽ സ്രാ വുകൾക്കൊപ്പം നീന്തുന്നതിന്റെയും ബുർജ് ഖലീഫയുടെ മുകളിൽ കയറിയിരിക്കുന്നതിന്റെയുമടക്കം ഒട്ടേറെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂ‌ടെ പുറത്തുവിട്ട് ലോകത്തിന്റെ ശ്രദ്ധനേടാറുണ്ട്. ഇദ്ദേഹത്തിന് സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട്. രാജ്യത്തിന്റെ 50ആം വാർഷികം ഏഴ് എമിറേറ്റുകളിലുടനീളവും ആഘോഷിക്കുകയാണ്.ആ ഇടവേളയിലാണ് ഇദ്ദേഹതിന്റെ ഈ പോസ്റ്റ്‌. നിരവധി പേരാണ് പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top