ഹൻസികയുടെ പതിനേഴാം പിറന്നാൾ ആഘോഷമാക്കി അഹാനയും കുടുംബവും ; ഫോട്ടോസ് !!

ഒരുപാട് ആരാധകരുളള താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരൊക്കെ ഇൻസ്റ്റാഗ്രാമിലെ ധാരാളം ഫോളോവേഴ്സുള്ള താരങ്ങളാണ്. ഇപ്പോള്‍ യൂട്യൂബിലും ഇവര്‍ തിളങ്ങുന്ന താരങ്ങളാണ്.ഇവരുടെ വ്ലോഗിങ് വീഡിയോസ് എല്ലാം തന്നെ യൂട്യൂബിൽ നമ്പർ വൺ ആയി ട്രെൻഡിങ് നിൽക്കാറുണ്ട്. ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ഇവർ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്.

ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. കൃഷ്ണ കുമാറിന്റെ നാല് പെൺമക്കളിൽ ഇളയ മകളാണ് ഹൻസിക.തന്റെ ജീവിതത്തിലെ ഓരോ ദിവസവും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ ഹൻസികയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കയാണ് കുടുംബം.

ഹൻസികയുടെ പതിനേഴാമത് പിറന്നാൾ ആണ് അഹാനയും സഹോദരിമാരും ആഘോഷമാക്കിയത്.സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ ക്യൂട്ട് ലുക്കിലാണ് ഹൻസിക ആഘോഷ പരിപാടിയിൽ എത്തിയത്.നിരവധി പേരാണ് ഹന്സികയ്ക്ക് ആശംസയുമായി എത്തിയത്.

Scroll to Top