ഹീറോ മാത്രമേ എന്നെ തൊടവൂവെന്ന് ഹൻസിക, സെറ്റിൽ ഉണ്ടായ സംഭവം തുറന്ന് പറഞ്ഞ് റോബോ ശങ്കർ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഹൻസിക മോട് വനിയെ കുറിച്ച് നടൻ റോബോ ശങ്കർ പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. താരത്തിന്റെ പുതിയ ചിത്രമായ പാർട്ണർ എന്ന സിനിമയുടെ ട്രൈലെർ ലോഞ്ചിൽ റോബോ പറഞ്ഞ കാര്യമാണ് വൈറൽ ആകുന്നത്.സിനിമയിൽ ഹൻസികയുടെ കാൽ തടവുന്ന രംഗം ചെയ്യാൻ തന്നെ അനുവദിച്ചില്ലെന്നാണ് റോബോ ശങ്കർ പറഞ്ഞത്. റോബോയുടെ വാക്കുകളിലേക്ക്,ഈ സിനിമയില്‍ ഒരു രംഗമുണ്ട്. ഹന്‍സികയുടെ കാല്‍ ഞാന്‍ തടവണം. ആ സീന്‍ ചെയ്യാന്‍ ഹന്‍സിക സമ്മതിച്ചില്ല. ഞാനും ഡയറക്ടറും കെഞ്ചി ചോദിച്ചു.

പക്ഷേ പറ്റില്ലെന്ന് ഹന്‍സിക തീര്‍ത്ത് പറഞ്ഞു. ഹീറോ ആദി മാത്രമേ എന്നെ തൊടാവൂ. മറ്റാര്‍ക്കും പറ്റില്ലെന്ന് പറഞ്ഞു. അപ്പോഴാണ് ഹീറോ ഹീറോയാണെന്നും കൊമേഡിയൻ കൊമേഡിയൻ ആണെന്നും മനസ്സിലായത്. ഇതൊരു തമാശ മാത്രമാണ് എടുക്കണം.എന്നാൽ ഇത് കേട്ടിരുന്ന മാധ്യമ പ്രവർത്തകർ ഇതിനെ ചോദ്യം ചെയ്തു. ഇങ്ങനെയുള്ളവരെ വേദിയിൽ കയറ്റരുത് എന്നും പറഞ്ഞു. ഒടുവിൽ അണിയറ പ്രവർത്തകർ ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാൽ ഇതെക്കുറിച്ച് ഹൻസിക പ്രതികരിച്ചിട്ടില്ല.

ഹൻസിക മോട്‌വാനി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലാണ്. ഇതിൽ നായകനായി അഭിനയിച്ചത് അല്ലു അർജുൻ ആണ്. പിന്നീട് ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു.പക്ഷേ ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച ആപ്ക സുരൂർ എന്ന ചിത്രത്തിലാണ്. 2008 ൽ കന്നടയിലും നായിക വേഷത്തിൽ അഭിനയിച്ചു.രണ്ടു വർഷമായി ഹൻസികയും സുഹൈലും ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തി വരികയാണ്.

ഈ പരിചയമാണ് വിവാഹത്തിലെത്തിയിരിക്കുന്നത്. പാരിസിലെ ഈഫൽ ഗോപുരത്തിന്റെ മുൻപിൽ വച്ച് സുഹൈൽ വിവാഹാഭ്യർഥന നടത്തുന്ന ചിത്രവും ഹൻസിക പങ്കുവച്ചിരുന്നു.ഡിസംബർ 4ന് ജയ്പൂരിൽ വച്ചാണ് ഹൻസികയും സൊഹേലും വിവാഹിതരായത്. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചാണ് ഹൻസികയുടെ വിവാഹാഘോഷം നടന്നത്

video

Scroll to Top