രാമായണത്തെയും ശ്രീരാമനെയും അപമാനിക്കുന്നു, ആദിപുരുഷ് നിരോധിക്കണമെന്ന് ഹിന്ദു സേന.

പ്രഭാസ് നായകനായി എത്തിയ ആദിപുരുഷ് ഇന്നലെ റിലീസ് ചെയുകയുണ്ടായി. ചിത്രം കടുത്ത വിമർശനങ്ങൾ നേരിടുകയാണ്. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ചിത്രം നിരോധിക്കണം എന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഹിന്ദു സേന.ഡല്‍ഹി ഹൈക്കോടതിയിലാണ് പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് ഹിന്ദു സേന.നേതാവ് വിഷ്ണു ഗുപ്തയുടെ നേതൃത്വത്തിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.ചിത്രം രാമായണത്തെയും ശ്രീരാമനെയും ഹൈന്ദവ സംസ്‌കാരത്തെയും അപമാനിക്കുന്നു.

ചിത്രത്തിന്റെ പ്രദര്‍ശനം റദ്ദാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് ഇടപ്പെട്ട് ചിത്രം നിരോധിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം.രാമ–രാവണ യുദ്ധം പശ്ചാത്തലമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ തിയറ്ററുകളിലെത്തി കഴിഞ്ഞു. ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്തകൾ ഏറെ ചർച്ചയായിരുന്നു.ഓം റൗത്ത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ടി-സീരീസും റെട്രോഫിലിസും ചേർന്നാണ്.

ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ച ഈ ചിത്രത്തിൽ രാഘവായി പ്രഭാസും ജാനകിയായി കൃതി സനോനും ലങ്കേഷായി സെയ്ഫ് അലി ഖാനും അഭിനയിക്കുന്നു.ആദിപുരുഷിന് ₹700 കോടിയോളം ചിലവിട്ടിട്ടുണ്ട്, ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ്.ആദിപുരുഷ് 2023 ജൂൺ 16ന് ഹിന്ദിയിലും തെലുങ്കിലും തമിഴ്, കന്നഡ, മലയാളം ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകൾക്കൊപ്പം തിയറ്ററുകളിൽ റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്തിരുന്നു.

Scroll to Top