ദൈവം തന്നതല്ലാതെ എനിക്കൊന്നും ഇല്ല, ഞാൻ സർജറി ചെയ്തിട്ടില്ല; ഹണി റോസ്

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഹണി റോസ്. നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ ഹണി റോസിന് സാധിച്ചിട്ടുണ്ട്. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത് എങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു. പിന്നീട് തെലുങ്കിലും തമിഴിലും എല്ലാം താരം വേഷമിട്ടു.തൊടുപുഴ സ്വദേശിയായ ഹണിറോസ് മലയാളസിനിമയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.“കനൽ “, “ഇട്ടിമാണി മെയിഡ് ഇൻ ചൈന”, “ബിഗ് ബ്രദർ” എന്നീ സിനിമകളിൽ മോഹൻലാലിനോടൊപ്പം, “ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്” എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം, “സർ സിപി” എന്ന സിനിമയിൽ ജയറാമിന്റെ നായികയായി, “മൈ ഗോഡ്” എന്ന സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി.

“റിങ് മാസ്റ്ററിൽ” ദിലീപിന്റെ നായികയായി അഭിനയിക്കാൻ ഹണി റോസിന് സാധിച്ചു.സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഫോട്ടോകൾ വൈറൽ ആകാറുണ്ട്.ഉത്ഘടന വേദികളിൽ നിറസാന്നിധ്യമാണ് താരം. അതിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ വൈറൽ ആകാറുമുണ്ട്.ഇപ്പോഴിതാ താരത്തിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.സാരിയിൽ അതീവ സുന്ദരിയായാണ് താരം.ഒരു മാഗസിൻ വേണ്ടിയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.ഹണി റോസിന്റെ സൗന്ദര്യവും ശരീരപ്രകൃതിയും സർജറി ചെയ്തതാണെന്ന് ചിലർ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിച്ചിരുന്നു.

അതിനിപ്പോൾ മറുപടി കൊടുത്തിരിക്കുകയാണ് ഹണി റോസ്. ഒരു മാഗസിൻ നൽകിയ അഭിമുഖത്തിലാണ് ഹണി ഈ കാര്യം വെളിപ്പെടുത്തിയത്. “ഞാൻ ഒരു സർജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ എനിക്ക് ഒന്നുമില്ല. സൗന്ദര്യം നിലനിർത്താൻ ചില പൊടികൈകൾ ഞാൻ ചെയ്യാറുണ്ട്.ഈ രംഗത്ത് നിൽകുമ്പോൾ അത് തീർച്ചയായും ചെയ്യണം. ഒരു നടിയായിരിക്കുക, ഗ്ലാമർ മേഖലയിൽ ജോലി ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല. സൗന്ദര്യം സംരക്ഷിക്കാൻ വർക്ക്ഔട്ട് ചെയ്യാറുണ്ട്.

കൃത്യമായ ഡയറ്റും ചില ട്രീറ്റ്മെന്റുകളും ചെയ്യാറുണ്ട്. അത് അത്ര വലിയ വിഷയമാണെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ എന്ത് ധരിക്കണം, എങ്ങനെ നടക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ആദ്യ സിനിമയിൽ സ്ലീവ്‌ലെസ് ധരിക്കേണ്ടി വന്നപ്പോൾ കറഞ്ഞയാളാണ് ഞാൻ.ഇപ്പോൾ എനിക്ക് അറിയാം, അത് ധരിക്കുന്ന വസ്ത്രത്തിന്റെ കുഴപ്പമല്ല. മറ്റുള്ളവരുടെ നോട്ടത്തിന്റെ കുഴപ്പം ആണെന്ന്..”, ഹണി റോസ് അഭിമുഖത്തിൽ പറഞ്ഞു.

Scroll to Top