ഇഷാനിയുടെ 21 ആം പിറന്നാൾ ആഘോഷമാക്കി അഹാനയും കൂട്ടുകാരും ; വൈറൽ വിഡിയോ !!!

സോഷ്യൽ മീഡിയയിൽ സജീവമായുള്ള സെലിബ്രിറ്റി കുടുംബമാണ് നടൻ കൃഷ്ണകുമാറിന്‍റേത്. അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധുവും നാലു പെൺമക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും അനുദിനം ചിത്രങ്ങളും വീഡിയോകളും മറ്റും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അതിനാൽ തന്നെ ഇവരുടെ വീട്ടിലെ രസങ്ങളും വിശേഷങ്ങളുമൊക്കെ മിക്കവര്‍ക്കും അറിയുകയും ചെയ്യാം. ഇഷാനി കൃഷ്ണയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഇഷാനിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം മമ്മൂട്ടിയുടെ ‘വണ്‍’ എന്ന ചിത്രത്തിലൂടെയാണ്. ഇപ്പോഴിതാ ഇഷാനിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത്തവണയും പിറന്നാൾ ആഘോഷമാക്കി കുടുംബം.

ഇഷാനി കൃഷ്ണയുടെ ഇരുപത്തിയൊന്നാം പിറനാൾ ആയിരുന്നു കഴിഞ്ഞ ദിവസം.സഹോദരി അഹാനയും കൂട്ടുകാരും ചേർന്ന് ഒരുക്കിയ ബർത്ഡേ സർപ്രൈസ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ്. ഒപ്പം ആശംസകളോട് കൂടി ബന്ധുക്കളും സുഹൃത്തുക്കളുമുണ്ട്.സുഹൃത്തുക്കൾക്ക് ഒപ്പം ആടിയും പാടിയുമാണ് ഇഷാനിയുടെ ബർത്ഡേ ഗംഭീരമായത്.

ഇഷാനിയും ചേച്ചി അഹാനയും വൈറ്റ്-ൽ തിളങ്ങി വന്നപ്പോൾ, മറ്റു സഹോദരിമാരും ബന്ധു – മിത്രാതികളും ബ്ലാക്ക് കോമ്പിനേഷനിൽ തിളങ്ങിയപ്പോഴും സെന്റെർ ഓഫ് അട്രാക്ഷൻ ഇഷാനി കൃഷ്ണ തന്നെ ആയിരുന്നു. പിറന്നാളിന് സുഹൃത്തുകളും കുടുംബവും കൊടുത്ത സമ്മാനങ്ങൾ ഇഷാനികൃഷ്ണ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചരുന്നു. ഇഷാനി കൃഷ്ണ ബർത്ഡേ ആഘോഷിക്കുന്നതിന് ഇടയിൽ ഷെയർ ചെയ്ത വീഡിയോയിൽ താരത്തിന്റെ കാപ്ഷന് ഇങ്ങനെ ആയിരുന്നു ‘എന്നന്നേക്കുമായി ഇരുപത്തിഒന്ന് ആയിരിക്കണം’. നിരവധി പേരാണ് ഇഷാനിക്ക് ആശംസയുമായി എത്തിയിരിക്കുന്നത്.

Scroll to Top