കൂട്ടുകാരികൾക്കൊപ്പം വർക്കല ബീച്ചിൽ ആഘോഷിച്ച് ഇഷാനി കൃഷ്ണൻ.

സോഷ്യൽ മീഡിയയിൽ സജീവമായുള്ള സെലിബ്രിറ്റി കുടുംബമാണ് നടൻ കൃഷ്ണകുമാറിന്‍റേത്. അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധുവും നാലു പെൺമക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും അനുദിനം ചിത്രങ്ങളും വീഡിയോകളും മറ്റും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അതിനാൽ തന്നെ ഇവരുടെ വീട്ടിലെ രസങ്ങളും വിശേഷങ്ങളുമൊക്കെ മിക്കവര്‍ക്കും അറിയുകയും ചെയ്യാം.

ഇപ്പോഴിതാ, ഇഷാനി കൃഷ്ണയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഇഷാനിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം മമ്മൂട്ടിയുടെ ‘വണ്‍’ എന്ന ചിത്രത്തിലൂടെയാണ്.മികച്ച പ്രതികരണമാണ് ഇതിലൂടെ താരത്തിന് ലഭിച്ചത്. അതുപ്പോലെ തന്നെ യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഡാൻസ് വീഡിയോകളും താരം പോസ്റ്റ്‌ ചെയ്യാറുണ്ട്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം തന്റെ യൂട്യൂബിൽ പങ്കുവെച്ച വീഡിയോ ആണ്.ഞങ്ങളുടെ ആദ്യത്തെ പെൺകുട്ടികളുടെ ട്രിപ്പ്..” എന്ന ക്യാപ്ഷനോടെയാണ് ഇഷാനി വീഡിയോ പോസ്റ്റ് ചെയ്തത്.

കൊല്ലം വർക്കലയിൽ ഒരു റിസോർട്ടിൽ താമസിച്ച ഇഷാനി കൂട്ടുകാരികൾക്ക് ഒപ്പമുള്ള ഓരോ നിമിഷവും വിഡിയോയിൽ കാണിച്ചു.വിഡിയോയിൽ ഭക്ഷണം കഴിക്കുന്നതും, ഗെയിം കളിക്കുന്നതും ബീച്ചിൽ അടിച്ചുപൊളിക്കുന്നതും എല്ലാമുണ്ട്. നിരവധി പേരാണ് താരത്തിന്റെ വീഡിയോ കണ്ടത്. കമ്മെന്റുകൾ ഇടാനും പ്രേക്ഷകർ മറന്നില്ല. അതുപോലെ തന്നെ ഇൻസ്റ്റാഗ്രാമിലും താരം വീഡിയോയും ഫോട്ടോസും പങ്കുവെച്ചിട്ടുണ്ട്.

Scroll to Top