ജഗതിയെത്തി; സേതുരാമയ്യരും വിക്രമും ചാക്കോയും ഒരേ ഫ്രെയിമിൽ ; വൈറൽ ഫോട്ടോ !!

പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘സിബിഐ 5. ചിത്രത്തെ കുറിച്ചുള്ള എല്ലാ വാർത്തകൾക്കും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകര്യത ലഭിക്കാറുണ്ട്.തലമുറകളെ ഹരംകൊള്ളിച്ച മലയാളത്തിന്റെ ‌എക്കാലത്തെയും പ്രിയപ്പെട്ട ചിത്രപരമ്പര. മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സി.ബി.ഐ യിലെ സേതുരാമയ്യർ. സീരിസിലെ അഞ്ചാം ചിത്രത്തിന്റെ പേര് ‘ സിബിഐ 5 – ദ ബ്രെയിൻ’ എന്നാണ്.

ഇപ്പോഴിതാ ലെ അഞ്ചാം ഭാഗമായ ‘സി.ബി.ഐ 5 – ദി ബ്രെയിന്‍’ ൽ മലയാളത്തിന്റെ പ്രിയ താരം ജഗതി ശ്രീകുമാർ ജോയിൻ ചെയ്തതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകൻ കെ.മധു.സംവിധായകൻ കെ മധു പങ്കുവെച്ച ഒരു ചിത്രം സോഷ്യൽമീഡിയയിൽ നിമിഷനേരം കൊണ്ട് തരംഗമായി മാറി. സേതുരാമയ്യരും വിക്രമും ചാക്കോയും ഒരേ ഫ്രെയിമിൽ പതിനേഴ് വർഷങ്ങൾക്ക് ശേഷം ഒരുമിച്ച ചിത്രമാണ് മധു പങ്കുവെച്ചത്. രൂപത്തിലും ഭാവത്തിലും സി ബി ഐ ഉദ്യോഗസ്ഥൻ വിക്രമായി എത്തിയിരിക്കുകയാണ്. വിക്രമിനൊപ്പം ചാക്കോയും സേതുരാമയ്യരും ഒരേ ഫ്രെയിമിൽ അണിനിരക്കുന്നു.ഒപ്പം മമ്മൂട്ടി, കെ.മധു, മുകേഷ്, എസ്.എൻ സ്വാമി, രഞ്ജി പണിക്കർ എന്നിവരുമുണ്ട്.പതിനാറു വർഷങ്ങൾക്കുശേഷമാണ് മമ്മൂട്ടി സേതുരാമയ്യരായി എത്തുന്നത്.

1988 ഫെബ്രുവരി 18നാണ് സിബിഐ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ പുറത്തിറങ്ങുന്നത്. താരനിരയില്‍ രമേഷ് പിഷാരടിയും ദിലീഷ് പോത്തനും ലിജോ പെല്ലിശ്ശേരിയുമുണ്ടെന്നതാണ് പ്രത്യേകത. എസ് എൻ സ്വാമിയാണ് തിരക്കഥ ഒരുക്കുന്നത്. കെ മധു തന്നെയാണ് സംവിധാനം.സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ ജോര്‍ജ്ജാണ് ഛായാഗ്രാഹകന്‍. .സംഗീതം ജേക്സ് ബിജോയ്, ക്യാമറ അഖിൽ ജോർജ്, പ്രൊഡക്‌ഷൻ കൺട്രോളർ അരോമ മോഹൻ. മമ്മൂട്ടി, മുകേഷ് എന്നിവർക്കൊപ്പം രൺജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, സായി കുമാർ, കനിഹ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Scroll to Top