രജനികാന്തിന് നേർക്ക്നേരെ നിൽക്കാൻ വിനായകൻ, തകർത്താടി ജയിലർ ട്രെയ്ലർ.

രജനികാന്ത് നായകനായി എത്തുന്ന ജയ്ലർ എന്ന സിനിമയുടെ ട്രെയ്ലർ പുറത്ത്. പുറത്ത് ഇറങ്ങി കുറച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചു കഴിഞ്ഞിരിക്കുന്നു. അതിൽ പ്രത്യേകത ഉള്ളത് എന്താണെന്ന് വെച്ചാൽ രജനികാന്തിന്റെ നേർക്ക്നേർ എത്തുന്നത് വിനായകൻ ആണ്.ട്രൈലറിൽ രജനികന്തിന്റെ പെർഫോമൻസ് തന്നെയാണ് ആകർഷണം.

ട്രെയ്ലർ കണ്ടതോടെ സിനിമ വലിയ കളക്ഷൻ കിട്ടുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ കോമഡി ചിത്രമാണ് ജയ്ലർ.രജനികാന്തിന്റെ 169- ആം ചിത്രം കൂടിയാണ് ജയ്ലർ. തമന്നയാണ് ചിത്രത്തിലെ നായിക. രജനിയുടെ കഥാപാത്രത്തിന്റെ പേര് മുത്തുവേൽ പാണ്ഡ്യൻ ‘ എന്നാണ് .ഈ ചിത്രത്തിൽ അതിഥി വേഷത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നത് അതും രണ്ടോ മൂന്നോ സീനിൽ മാത്രമാണ്.

കന്നഡ താരം ശിവ രാജ് കുമാറാണ് ചിത്രത്തിലെ വില്ലൻ വേഷം കൈകാര്യം ചെയുന്നത്. രമ്യ കൃഷ്ണൻ, പ്രിയങ്ക മോഹൻ, ശിവ കാർത്തികേയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. സൺ പിക്ചർസിന്റെ ബാനറിൽ കലാനിധി മാരനാണു ചിത്രം നിർമ്മിക്കുന്നത് . സംഗീതം ഒരുക്കുന്നത് അനിരുദ് രവിചന്ദർ സംഗീതവും രചനയും നെൽസൺ തന്നെയാണ്.ഓഗസ്റ്റ് 10ന് ചിത്രം തിയറ്റുകളിലെത്തും

video

Scroll to Top