‘പെരുങ്കളിയാട്ട’ത്തിലൂടെ ജയരാജും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു; അടുത്ത നാഷണൽ അവാർഡ് ഉറപ്പെന്ന് ആരാധകർ !!

ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം സുരേഷ്–ഗോപിയും സംവിധായകൻ ജയരാജും വീണ്ടും ഒന്നിക്കുന്നു.കളിയാട്ട’ത്തിനു ശേഷം ‘പെരുങ്കളിയാട്ട’ത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ചിത്രമൊരുങ്ങുന്നത്. ചിത്രീകരണം ആരംഭിച്ചതായി ജയരാജ് തന്നെയാണ് അറിയിച്ചത്. ‘കളിയാട്ടം’ എന്ന സിനിമയുമായി ഇതിന് യാതൊരു ബന്ധവും ഇല്ലെന്നും വ്യത്യസ്തമായൊരു അനുഭവം ആയിരിക്കും ഇതെന്നും സംവിധായകൻ പറയുന്നു.

ഷൈൻ ടോം ചാക്കോ, അനശ്വര, ബി.എസ് അവിനാഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.വില്ല്യം ഷേക്സ്പിയറുടെ ‘ഒഥല്ലോ’ എന്ന നാടകത്തെ ആസ്പദമാക്കിയായിരുന്നു കളിയാട്ടം ഒരുങ്ങിയത്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത് ബൽറാം മട്ടന്നൂർ ആയിരുന്നു. ആ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സുരേഷ് ഗോപിക്ക് നേടിക്കൊടുത്ത കഥാപാത്രമായിരുന്നു ചിത്രത്തിലെ കണ്ണൻ പെരുമലയൻ.

നായികയായ താമര എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്തത് മഞ്ജു വാര്യർ ആയിരുന്നു.സുരേഷ് ഗോപി അഭിനയിച്ച തമിഴ് ചിത്രം ‘തമിഴരശൻ’ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.ചിത്രം മാർച്ച് 31ന് ആണ് തിയേറ്ററുകളിൽ എത്തുക.

Scroll to Top